ബന്ദികള്‍ക്ക് മോചനം ഉടന്‍, ഗാസയിലെ യുദ്ധം തീരും, കരാര്‍ തയാറാകുന്നെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധം വൈകാതെ അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളെ മോചിപ്പിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കാരാര്‍ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് വെളിപ്പെടുത്തിയത് ന്യൂയോര്‍ക്കില്‍ നടന്നുകൊണ്ടിരിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കുന്നതിനു തൊട്ടുമുമ്പാണ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍.
ഗാസയ്ക്കു പുറത്ത് പാലസ്തീനിലെ വെസ്റ്റ്ബാങ്കിലേക്ക് യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതികളെ യുഎസ് പിന്തുണയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒരു കാരണവശാലം വെസ്റ്റ്ബാങ്ക് പിടിക്കാന്‍ ഇസ്രയേലിനെ അനുവദിക്കുകയേയില്ലെന്ന് ട്രംപ് പറഞ്ഞു. വെസ്റ്റ്്ബാങ്ക് പിടിക്കാന്‍ ഇസ്രയേലിനെ ്‌നുവദിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറബ് രാഷ്ട്രത്തലവന്‍മാര്‍ കഴിഞ്ഞ ദിവസം ട്രംപിനെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയിരുന്നതാണ്.