ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിര്‍ണായക ഇടപെടലുണ്ടായെന്ന് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അവകാശവാദം. ട്രംപ് പലവട്ടം വിവിധ ലോക വേദികളില്‍ പറയുകയും ഇന്ത്യ നിഷേധിക്കുകയും ചെയ്ത കാര്യമാണ് ഇപ്പോള്‍ അതേ ട്രംപിന്റെ സ്വന്തം രാജ്യത്തെത്തി ഈ പറയപ്പെടുന്ന യുദ്ധത്തിലെ ഒരു കക്ഷിയായിരുന്ന പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ആവര്‍ത്തിച്ചിരിക്കുന്നത്. യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ പുകഴ്ത്തി പറയുന്നതിനിടെയാണ് ഷെരീഫ് ഇക്കാര്യവും പറഞ്ഞത്.
്ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ ദക്ഷിണേന്ത്യയില്‍ യുദ്ധം ഒഴിവാക്കി. അദ്ദേഹം തക്ക സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ യുദ്ധത്തിന്റെ പ്രത്യാഘാതം മഹാദുരന്തമാകുമായിരുന്നു. ഇത്തരത്തില്‍ ലോകത്താകെ സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ട്രംപിനെ പാക്കിസ്ഥാന്‍ സമാധാന നോബലിനായി ശുപാര്‍ശ ചെയ്യുമെന്നും ഷരീഫ് പറഞ്ഞു. ട്രംപാണ് ശരിക്കും സമാധാനത്തിന്റെ പ്രതിപുരുഷനെന്നു പറഞ്ഞ ഷെരീഫ് ഇന്ത്യയ്‌ക്കെതിരായ യുദ്ധത്തില്‍ പാക്കിസ്ഥാനാണ് ജയിച്ചതെന്ന പുതിയ അവകാശവാദവും മുന്നോട്ടു വച്ചു.
ട്രംപ് സമാധാന പ്രതിപുരുഷന്‍, ഇന്ത്യ-പാക് യുദ്ധം ഒഴിവാക്കിയെന്ന് ഷഹബാസ് ഷെരീഫ്

