ആരാണ് കിങ്പിന്‍? മെയിന്‍ റോളില്‍ അമിത് എന്ന ധാരണയില്‍ അന്വേഷണം മുന്നോട്ട്

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ കസ്റ്റംസ് തിരയുന്ന കേരളത്തിലെ കിങ്പിന്‍ നടന്‍ അമിത് ചക്കാലയ്ക്കലോ. അമിത് സ്മഗിള്‍ഡ് വാഹനം ഉപയോഗിക്കുന്ന ആള്‍ മാത്രമല്ല, ഏജന്റ് കൂടിയാണെന്ന ധാരണയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. അനധികൃതമായി ഭൂട്ടാനില്‍ നിന്നെത്തിക്കുന്ന വാഹനങ്ങള്‍ കേരളത്തില്‍ ആവശ്യക്കാരെ കണ്ടെത്തി എത്തിച്ചുകൊടുക്കുന്നതില്‍ പ്രധാനി അമിത്താണെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുവെന്നാണ് അറിയുന്നത്. അമിത്തിന്റെ ഗാരേജില്‍ നിന്നാണ് ഏറ്റവുമധികം വാഹനങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ അതില്‍ ഒരു വാഹനം മാത്രമാണ് തന്റേതെന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചിരിക്കുന്നത്. ബാക്കിയൊക്കെ വില്‍പനയ്ക്കായി സൂക്ഷിച്ചവയാണെന്ന നിഗമനത്തിലേക്കെത്താന്‍ ഈ മൊഴിയാണ് പ്രേരണയായിരിക്കുന്നത്. കോയമ്പത്തൂരിലെ വന്‍കിട ഏജന്റിന്റെ മെയിന്‍ സബ്ഏജന്റാണോ അതോ അതിലും വലിയ റോളിലാണോ നടനുള്ളതെന്ന കാര്യത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *