ദുബായ്: ഏഷ്യ കപ്പിലെ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചതോടെ പാക്കിസ്ഥാന്‍ ഫൈനലില്‍ കളിക്കാന്‍ അര്‍ഹത നേടുകയായിരുന്നു. ഇതുവരെ കളിച്ച ഒരു കളിയില്‍ പോലും തോല്‍ക്കാതെ ഇന്ത്യ നേരത്തെ തന്നെ ഫൈനലിലേക്ക് ക്വാളിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ദുബായിലാണ് ഫൈനല്‍ നടക്കുക.
ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 135റണ്‍സ് നേടിയിരുന്നു. തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഇരുപത് ഓവറും എറിഞ്ഞു തീരുമ്പോഴും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമാണ് നേടാനായത്. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് പാക്കിസ്ഥാന് തുണയായത്.
വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും. ഏഷ്യ കപ്പ് സ്വപ്ന ഫൈനലില്‍ മൂന്നാമങ്കം ഞായറാഴ്ച

