വാഷിങ്ടന്‍: വെസ്റ്റ് ബാങ്കിനെ പിടിച്ചെടുക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്ലീം നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ട്. ഈജിപ്ത്, ഇന്തോനേഷ്യ, ജോര്‍ദാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇങ്ങനെയൊരു ഉറപ്പ് നല്‍കിയത്.
ഗാസയിലെ സമാധാനത്തിനായി 21 ഇന സമാധാന പരിപാടി അവതരിപ്പിച്ചതായി യുഎസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. ഇത് ഇസ്രയേലിന്റെയും മറ്റ് അയല്‍ രാജ്യങ്ങളുടെയും ആശങ്കകള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ അമേരിക്ക ഗാസ ഏറ്റെടുക്കുമെന്നും അവിടെയുള്ള എല്ലാ പാലസ്തീന്‍കാരെയും പുറത്താക്കി ഗാസയെ ഒരു റിസോര്‍ട്ട് ടൗണാക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.
ഇസ്രയേല്‍ വെസ്റ്റ് ബാങ്ക് പിടിക്കാതെ നോക്കുമെന്ന് അയല്‍രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഉറപ്പ്

