വാഷിങ്ടന്‍: എച്ച്1ബി വീസകള്‍ക്ക് അപേക്ഷിക്കാനുള്ള ഫീസ് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്കു നേരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാതില്‍ കൊട്ടിയടയ്ക്കുമ്പോള്‍ ഇന്ത്യക്കാരെ തലപ്പത്ത് നിയമിച്ച് രണ്ട് അമേരിക്കന്‍ കമ്പനികള്‍. അമേരിക്കന്‍ ടെലികോം രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടി മൊബൈല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ശ്രീനിവാസന്‍ ഗോപാലനെയും ഏറ്റവും വലിയ ബിയര്‍ കമ്പനികളിലൊന്നായ മോള്‍സന്‍ കൂര്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രാഹുല്‍ ഗോയലിനെയും നിയമിച്ചു. നവംബര്‍ ഒന്നിനു ശ്രീനിവാസന്‍ ഗോപാലന്‍ ടി മൊബൈലിന്റെ സിഇഓ സ്ഥാനത്ത് ചുമതലയേല്‍ക്കും. നിലവില്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ്. ഇതിനു മുമ്പ് എയര്‍ടെല്‍, ക്യാപിറ്റല്‍ വണ്‍, വോഡഫോണ്‍ എന്നീ കമ്പനികളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ വര്‍ഷം അവസാനം വിരമിക്കുന്ന സിഇഓ ഗാവിന്‍ ഹാറ്റേഴ്‌സിലിയുടെ പിന്‍ഗാമിയായി രാഹുല്‍ ഗോയല്‍ മോള്‍സന്‍ കൂര്‍സില്‍ സ്ഥാനമേല്‍ക്കും.
ട്രംപിന്റെ കടുംവെട്ടിനിടെ ഇന്ത്യക്കാരെ തലപ്പത്തെടുക്കാന്‍ 2 അമേരിക്കന്‍ കമ്പനികള്‍

