പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ സ്വന്തം മണ്ഡലമായ പാലക്കാട്ട് നിന്നും ഒന്നരമാസത്തോളമായി വിട്ടു നില്‍ക്കേണ്ടി വന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടും കല്പിച്ച് ഇന്നലെ മണ്ഡലത്തിലെത്തി, ഓഫീസില്‍ സജീവമായി ദിവസം ചെലവഴിക്കുകയും ചെയ്തു. തുടര്‍ ദിവസങ്ങളിലും മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞ ദിവസം എംഎല്‍എ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം നടത്തിയിരുന്നെങ്കിലും ഇന്നലെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായതേയില്ല. ഇന്നലെ പുലര്‍ച്ചെയോടെയാണ് അടൂരിലെ വീട്ടില്‍ നിന്നു രാഹുല്‍ പുറപ്പെട്ടത്. പാലക്കാട്ടെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് ആദ്യം പോയത്. അവിടെ നിന്നും വൈകുന്നേരം നാലോടെയാണ് എംഎല്‍എ ഓഫീസിലെത്തിയത്. മാധ്യമപ്രതിനിധികളോട് കാര്യമായി സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും എല്ലാം വിശദമായി പിന്നാലെ സംസാരിക്കുമെന്നും പറഞ്ഞ് പിന്മാറുകയായിരുന്നു.
വീട്ടില്‍ ഒളിച്ചിരിക്കാതെ രാഹുല്‍ എംഎല്‍എ ഓഫീസില്‍, മണ്ഡലത്തില്‍ തുടരും

