വോട്ടില്‍ മോഷണമെങ്കില്‍ പിടിക്കാന്‍ വോട്ടുരക്ഷകരുടെ സെന്യം കോണ്‍ഗ്രസ് വക

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട വോട്ടുകൊള്ള ആരോപണത്തിന്റെ അടുത്ത പടിയായി വോട്ടുരക്ഷക സേന രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ബൂത്ത് അടിസ്ഥാനത്തില്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുക എന്നതുമായിരിക്കും ഈ സന്നദ്ധ സംഘത്തിന്റെ പ്രവര്‍ത്തനം. ഇങ്ങനെ കണ്ടെത്തുന്ന തെറ്റുകള്‍ തിരുത്തിക്കുന്നതിനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുന്നതായിരിക്കും. ഈ സംഘം പ്രവര്‍ത്തിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കുകയും ചെയ്യും. നേരിയ വ്യതാസത്തിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോറ്റ മണ്ഡലങ്ങളിലും വോട്ടു മോഷണം നടന്നുവെന്നു സംശയിക്കപ്പെടുന്ന മണ്ഡലങ്ങളിലുമായിരിക്കും തുടക്കത്തില്‍ ഈ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം.