ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പങ്കെടുക്കുന്നതിന് ലോകത്തു മുഴുവന്‍ നിന്നും നേതാക്കളെത്തിയിരിക്കുന്ന ന്യൂയോര്‍ക്കില്‍ ഗുരുതരമായ വാര്‍ത്താവിനിമയ അട്ടിമറിക്കു തക്ക ശേഷിയുള്ള രഹസ്യ ടെലികമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക് തകര്‍ത്തതായി ഫെഡറല്‍ പോലീസ് അറിയിച്ചു. മുന്നൂറിലധികം സിം സെര്‍വറുകളും ഒരു ലക്ഷം സിം കാര്‍ഡുകളുമാണ് ഈ ശ്ൃംഖലയില് ഉണ്ടായിരുന്നത്. ഇത്ര വിപുലമായ സന്നാഹത്തോടെ നടത്തിയ രഹസ്യ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തിന് ന്യൂയോര്‍ക്ക് നഗരത്തിലെ സര്‍ക്കാരിന്റെ സെല്ലുലാര്‍ നെറ്റ്വര്‍ക്ക് മുഴുവനായി ജാം ആക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
ന്യൂയോര്‍ക്കിന്റെ ടെലികോമിനെ ‘കൊല്ലാന്‍’ ശേഷിയുള്ള രഹസ്യ സംവിധാനം പൊളിച്ചു

