തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ രണ്ടാം പകുതിയിലോ ഡിസംബര്‍ ആദ്യമോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ ഇരുപതിനു മുമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനും ചേര്‍ന്നാണ്. ഇരുവരും തിരഞ്ഞെടുപ്പിനെപ്പറ്റി ഇന്നലെ വിശദമായ ചര്‍ച്ച നടത്തുകയുണ്ടായി. കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും ഇരുവരും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തില്‍ പുതിയ പഞ്ചായത്ത് കമ്മിറ്റികള്‍ ഡിസംബര്‍ ഇരുപതിനു മുമ്പ് അധികാരമേല്‍ക്കും

