തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍-തീവ്ര പരിഷ്കരണം) തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ നീട്ടിവയ്ക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു. ഇതേ ആവശ്യം തന്നെയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിന് കഴിഞ്ഞ ദിവസം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതും. കേരളത്തില്‍ നവംബറിലോ ഡിസംബര്‍ ആദ്യമോ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നേക്കും. അതില്‍ റിട്ടേണിങ് ഓഫീസര്മാരാകേണ്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവ്ര പരിഷ്കരണത്തിന്റെ ചുമതലയിലും വരേണ്ടത്. അതിനാലാണ് തീയതി നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുന്നത്.
വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണം കേരളത്തില്‍ പഞ്ചായത്ത് ഇലക്ഷന് കഴിഞ്ഞു മതിയെന്ന്

