ഫ്രാങ്ക്ളിന്: സംഗീത മേഖലയിലെ ഓസ്കാര്‍ എന്നു പേരുകേട്ട ഗ്രാമ്മി അവാര്‍ഡ് ജേതാവും പ്രശസ്ത അമേരിക്കന്‍ ഗാനരചയിതാവുമായ ബ്രെറ്റ് ജയിംസ് വിമാനാപകടത്തില്‍ മരിച്ചു. ഇദ്ദേഹം ഉള്‍പ്പെടെ മൂന്നു പേര് മാത്രം സഞ്ചരിച്ചിരുന്ന ചെറുവിമാനം അമേരിക്കയില്‍ നോര്‍ത്ത് കരോലി സംസ്ഥാനത്ത് മാകോണ്‍ കൗണ്ടി പ്രദേശത്തെ വിമാനത്താവളത്തിനു സമീപം തകര്‍ന്നു വീഴുകയായിരുന്നു. അദ്ദേഹത്തിന് അമ്പത്തേഴു വയസായിരുന്നു. നീണ്ട കരിയറിനിടയില്‍ മുന്നൂറിലധികം മേജര്‍ ലേബല്‍ ഗാനങ്ങള്‍ രചിക്കുകയും അഞ്ഞൂറിലധികം ആല്‍ബങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ലോകം മുഴുവന്‍ ഏറ്റുപാടിയ അനവധി ക്രിസ്തീയ ഡിവോഷണല്‍ പാട്ടുകളുടെ രചയിതാവു കൂടിയാണ് ഇദ്ദേഹം. ജീസസ് ടേക്ക് ദി വീല്‍, വാട്ട എ ചൈല്‍ഡ് ഈസ് ദിസ്, വാട്ട് എ ഫ്രണ്ട് വി ഹാവ് ഇന്‍ ജീസസ് തുടങ്ങിയവ ഇദ്ദേഹത്തിന്റെ അതിപ്രശസ്ത രചനകളില്‍ ഉള്‍പ്പെടും. 2020ല്‍ നാഷ്വില്ലെ സോംഗ്റൈറ്റേഴ്സ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. രണ്ടു തവണ അമേരിക്കന്‍ സൊസൈറ്റി ഓഫ് കംപോസേഴ്സിന്റെ കണ്ട്രി സോംഗ് റൈറ്റര്‍ ഓഫ ദി ഈയര്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയവും ദേശീയവുമായ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ആ നാദം നിലച്ചു. ഗ്രാമ്മി അവാര്‍ഡ് ജേതാവും കണ്ട്രി സോംഗ് പ്രതിഭയുമായ ബ്രെറ്റ് ജയിംസിന് വിമാനാപകടത്തില്‍ അന്ത്യം

