്സിഡ്നി: ക്വീന്‍സ്ലാന്‍ഡിലെ ഓക്സന്‍ ഫോര്‍ഡിലെ ഡാമിയന്‍ ലീഡിങ് മെമ്മോറിയല്‍ പാര്‍ക്കില്‍ നടക്കുന്ന കൈരളി വള്ളംകളിക്ക് ഇനി ഒരു നാള് കൂടി മാത്രം. ശനിയാഴ്ചയാണ് കൈരളി വള്ളംകളി എന്ന പേരില്‍ പ്രസിദ്ധമായ ഡോ. വി പി ഉണ്ണികൃഷ്ണന് ഒഎഎം സ്മാരക വള്ളംകളി നടക്കുക. ഓസ്ട്രേലിയയിലെ വള്ളംകളി പ്രേമികള്‍ കാത്തിരിക്കുന്ന ഈ മത്സര വള്ളംകളിയില്‍ മാറ്റുരയ്ക്കുന്നതിന് മിന്നല്‍ റേസിങ് ടീം തയാറെടുത്തു കഴിഞ്ഞു.
ബ്രിസ്ബേനിലെ കൈരളി ബ്രിസ്ബേന്‍ മലയാളീ അസോസിയേഷന് സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന വള്ളംകളി ഓസ്ട്രേലിയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ മത്സരം എന്നാണ് അറിയപ്പെടുന്നത്. പരമ്പരാഗത വള്ളംകളികളുടെ അതേ രീതിയില്‍ തികഞ്ഞ മത്സരബുദ്ധിയോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന വള്ളംകളി കാണുന്നതിന് നൂറുകണക്കിനാള്‍ക്കാരാണ് എത്തിച്ചേരുക. ഓസ്ട്രേലിയയിലെ മലയാളി സമൂഹങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ഏറ്റവും വലിയ സാംസ്കാരികോത്സവങ്ങളില്‍ ഒന്നു കൂടിയാണിത്.
റിന്റോയുടെ നേതൃത്വത്തിലാണ് ഇക്കുറി മിന്നല്‍ റേസിങ് ടീം മത്സരത്തിനിറങ്ങുക. തങ്ങളെ സംബന്ധിച്ചിടത്തോളം വെറുമൊരു വള്ളംകളി മാത്രമല്ല, നമ്മുടെ സംസ്കാരത്തെയും സംഘബോധത്തെയും ഐക്യത്തെയും അടയാളപ്പെടുത്തുന്ന വലിയൊരു ആഘോഷം കൂടിയാണെന്ന് ക്യാപ്റ്റന്‍ റിന്റോ പറയുന്നു.
കൈരളി വള്ളംകളി ശനിയാഴ്ച ക്വീന്സ്ലാന്ഡ് ഓക്സന്‍ ഫോര്‍ഡിലെ ഡാമിയന്‍ ലീഡിങ് മെമ്മോറിയല്പാര്ക്കില്

