ടോക്യോ: സ്പ്രിന്റ് റാണി ടോറി ലെവിസിന്റെ മിന്നുന്ന പ്രകടനത്തോടെ ടോക്യോയില്‍ ലോക അത്ലറ്റിക്സ് മീറ്റില്‍ ഓസ്ട്രേലിയയ്ക്കു ഗംഭീര തുടക്കം. സ്വന്തം പേരില്‍ തന്നെയുള്ള നൂറു മീറ്റര്‍ ഓട്ടത്തിലെ ദേശീയ റെക്കോഡ് തിരുത്തിക്കുറിച്ചാണ് ഹീറ്റ്സില്‍ നിന്നു സെമിയിലേക്ക് ലെവിസ് ഓടിക്കയറിയിരിക്കുന്നത്. തൊട്ട് അടുത്തടുത്ത ട്രാക്കുകളില്‍ നിലവിലെ ചാമ്പ്യന്‍ അമേരിക്കിയില്‍ നിന്നുള്ള ഷാകാരി റിച്ചാര്‍ഡ്സനും ജമയ്ക്കയുടെ സൂപ്പര്‍ താരം ഷെരിക റിച്ചാര്ഡ്സനുമായിരുന്നെങ്കിലും അവരുടെയൊന്നും സാന്നിധ്യം ലെവിസിന്റെ ഫോമിനെ ബാധിച്ചതേയില്ല. ഇവര്‍ രണ്ടു പേരും പതിനൊന്നു സെക്കന്‍ഡില്‍ താഴെ ഓടിയെത്തുന്ന പേഴ്സണല്‍ ബെസ്റ്റ് ടൈം രേഖപ്പെടുത്തിയിട്ടുള്ളവരാണ്.
എന്നാല്‍ തന്റെ തന്നെ പേരില്‍ നിലവിലുള്ള ദേശീയ റെക്കോഡില്‍ നിന്ന് 0.8 സെക്കന്‍ഡ് കുറവു ചെയ്ത് 11.08 സെക്കന്ഡുകളില് ഓടിയെത്താന്‍ ലെവിസിനായി. എങ്കില്‍ കൂടി തന്റെ ഹീറ്റ്സ് റൗണ്ടില്‍ മൂന്നാമതായി മാത്രമാണ് ലെവിസിനു ഫിനിഷ് ചെയ്യാനായിരിക്കുന്നത്. മുന്നിലുള്ളത് റിച്ചാര്‍ഡ്സും ജാക്സനും തന്നെയാണ്. ഇവരുമായി ലെവിസിനുള്ള വ്യത്യാസം സെക്കന്‍ഡിന്റെ പകുതിയിലും താഴ്ന്ന വ്യത്യാസം മാത്രമാണ്. ഇതാണ് ഓസ്ട്രേലിയയ്ക്കു പ്രതീക്ഷ തരുന്നതും.
കഴിഞ്ഞ പാരിസ് ഒളിമ്പിക്സില്‍ ഓസ്ട്രേലിയയ്ക്കായി വെള്ളിമെഡല്‍ നേടിയ ജസിക്ക ഹള്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ സെമിഫൈനലില്‍ എത്തിയിട്ടുണ്ട്.
ലോക അത്ലറ്റിക്സ്: ടോറി ലെവിസും ജസിക്ക ഹാളും സെമിഫൈനലിലേക്ക് ഓടിക്കയറി
