ഹമാസിനെ ഓടിച്ചിട്ട് അടിച്ച് ഇസ്രയേല്‍, ഖത്തറിലെ ഹമാസ് കേന്ദ്രത്തിലും ആക്രമണം

ദോഹ: എവിടെയൊളിച്ചാലും ഹമാസിനെ പൂട്ടാനുറച്ച ഇസ്രയേല്‍ ഖത്തറിനു നേരേ മിസൈല്‍ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദോഹയില്‍ പലയിടത്തുനിന്നും സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. ഖത്തറില്‍ ഹമാസ് പോരാളികള്‍ ഒളിവില്‍ കഴിയുന്നതായി ഇസ്രയേല്‍ നേരത്തെയും ആരോപിച്ചിരുന്നതാണ്. ഇവരുടെ ഒളിസങ്കേതം കണ്ടെത്തിയാവും ആക്രമണം നടത്തിയതെന്നു കരുതപ്പെടുന്നു. ഗാസയ്ക്കു പുറത്ത് ഹമാസ് തലസ്ഥാനം പോലെ കരുതുന്നത് ദോഹയാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നതും.
ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ വെളിപ്പെടുത്തിയെങ്കിലും എവിടെയായിരുന്നു ആക്രമണം എന്ന കാര്യത്തില്‍ ഇതുവരെ വെളിപ്പെടുത്തലൊന്നും വന്നിട്ടില്ല. അതേ സമയം ആക്രമണത്തില്‍ തങ്ങളുടെ നേതൃത്വത്തിന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഖത്തറിന്റെ മണ്ണില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഖത്ത്രര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. എന്നാല്‍ ആക്രമണം ഖത്തറിലാണ് നടത്തിയതെന്നു വ്യക്തമാക്കാതെ ആ്ക്രമണത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കുന്നതായി ബഞ്ചമിന്‍ നെതന്യാഹൂ വ്യക്തമാക്കി.