കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ ആളിക്കത്തി തുടങ്ങിയ യുവജനപ്രക്ഷോഭം എല്ലാ അര്‍ഥത്തിലും നിയന്ത്രണാതീതമായി തുടരുന്നു. പ്രേേക്ഷാഭം തണുപ്പിക്കാന്‍ ഇന്നലെ രാത്രി സോഷ്യല്‍ മീഡിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ഒരടി പിന്നോട്ടില്ലെന്നു വ്യക്തമാക്കിയ ജെന്‍ സി പ്രക്ഷോഭകര്‍ ഇന്ന് മന്ത്രിമന്ദിരങ്ങള്‍ക്ക് തീയിടുക വരെ ചെയ്തു. പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവയ്ക്കുന്നതു വരെ പ്രക്ഷോഭത്തില്‍ നിന്നു പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്.
ഇന്നലെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടികള്‍ 20 പേരുടെ മരണത്തിലാണ് കലാശിച്ചത്. ഇതോടെ ഒരു വിട്ടൂവീഴ്ചയ്ക്കുമില്ലെന്ന നിലപാടിലേക്ക് യുവജനങ്ങള്‍ എത്തുകയായിരുന്നു. എന്നാല്‍ ഇന്ന് സര്‍ക്കാരില്‍ നിന്നും കുറേക്കൂടി അയവുള്ള സമീപനമാണ് ദൃശ്യമാകുന്നത്. എന്നാല്‍ പ്രക്ഷോഭകാരികള്‍ ഒരു അയവുമില്ലാത്ത പ്രതിഷേധത്തിലാണ്. സംഭവത്തിനു പിന്നാലെ സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കാന്‍ താന്‍ യോഗ്യനല്ലെന്നു പ്രഖ്യാപിച്ച് ജലവിതരണ മന്ത്രി പ്രദീപ് യാദവ് ഇന്നു മന്ത്രിസ്ഥാനം രാജിവച്ചിട്ടുണ്ട്.
ദേശീയ സുരക്ഷയുടെ പേരിലാണ് രാജ്യത്ത് സോഷ്യല്‍ മീഡിയ അപ്പാടെ നിരോധിച്ചത്. ഇതോടെയാണ് അവ ജീവശ്വാസം പോലെ കരുതുന്ന യുവജനങ്ങള്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ പ്രക്ഷോഭരംഗത്തേക്കിറങ്ങിയത്. അതേസമയം പ്രക്ഷോഭത്തെ സംബന്ധിച്ച് നേപ്പാള്‍ ഗവണ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപത്തെ പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെയും നിയമിച്ചു. അന്വേണ റിപ്പോര്‍ട്ട് പതിനഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയ തുറന്നു കിട്ടിയിട്ടും പ്രക്ഷോഭം തുടരുന്നു, മന്ത്രിമന്ദിരങ്ങള്‍ കത്തിച്ചു
