ലണ്ടന്‍: യുവതലമുറയുടെ ഹരമായി മാറിയിരിക്കുന്ന ഇന്ത്യന്‍ ഗായകന്‍ ലണ്ടനിലിപ്പോള്‍ വൈറലായിരിക്കുന്നത് പാട്ടിന്റെ പേരില്‍ മാത്രമല്ല, പാട്ടിനിടെയുണ്ടായ അപസ്വരത്തിന്റെ പേരില്‍ കൂടിയാണ്. അപസ്വരമെന്നാല്‍ ഗായകന്റെ അപസ്വരമല്ല, സംഘാടകരായി കാണിച്ച മര്യാദകേടുകൊണ്ട് പരിപാടിയിലുണ്ടായ അപസ്വരം. കാണികള്‍ ഏറെ നിരാശയോടെയാണ് പ്രോഗ്രാം വേദിയില്‍ നിന്നു പുറത്തു പോകേണ്ടി വന്നത്.
കഴിഞ്ഞ ദിവസം ലണ്ടനിലാണ് അര്‍ജിതിന്റെ ഗാനമേള നടത്തിയത്. സയ്യാര എന്ന ഹിന്ദി സിനിമയില്‍ ഹക്കീം അബ്ദുള്ള പാടിയ ടൈറ്റില്‍ ട്രാക്ക് അറിഞ്ഞു പാടി ആരാധകരെ അര്‍ജുന്‍ കൈയിലെടുത്തുകൊണ്ടിരിക്കെയാണ് വേദിയിലെയും പരിസരത്തെയും ലൈറ്റുകളെല്ലാം ഓഫ് ആകുന്നത്. പോലീസ് ഇടപെട്ട് ഇവ ഓഫാക്കുകകയായിരുന്നു. അതിനു കാരണമാകട്ടെ സംഘാടകരുടെ സമയബോധമില്ലാത്ത ക്രമീകരണവും.
രാത്രി പത്തരയ്ക്കു പരിപാടി അവസാനിക്കുന്ന വിധത്തിലായിരുന്നു ഇതിന് അനുമതി നല്‍കിയിരുന്നത്. പറഞ്ഞിട്ടെന്തു ഫലം, പരിപാടി സംഘടിപ്പിക്കുന്നത് ഇന്ത്യക്കാരല്ലേ, പഠിച്ചതല്ലേ പാടൂ. എന്നാല്‍ ലണ്ടന്‍ പോലീസിന് ഇതൊന്നും ബാധകമല്ല. നിയമം നിയമമായി നടപ്പാക്കാനാണ് അവര്‍ ശീലിച്ചിരിക്കുന്നത്. പത്തരയായപ്പോള്‍ ഇവിടെ സയ്യാര പൊളിക്കുന്നതേയുള്ളൂ. പോലിസ് ഒന്നും നോക്കിയില്ല, ഫ്യൂസ് ഊരി. കവി പറയുന്നതു പോലെ പ്രകാശവും ശബ്ദവും ഞെട്ടി മരിച്ചു. എല്ലാവരും മൂകരായി വേദി വിട്ടുപോകുകയും ചെയ്തു. ഈ സംഭവത്തിലെ പോലീസ് നടപടിക്കാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം കിട്ടിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യക്കാരന്‍ പഠിച്ചതേ പാടൂ, എന്നാല്‍ ലണ്ടന്‍ പോലീസിന് ഇതറിയേണ്ട കാര്യമെന്ത്
