തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചുറ്റുവട്ടത്ത് താമസത്തിനു പറ്റിയ സ്റ്റാര്‍ നിലവാരത്തിലുള്ള ഹോട്ടല്‍ ഒന്നുമില്ലെന്ന പരാതി തീരാന്‍ പോകുന്നു. ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ഹോട്ടല്‍ വിമാനത്താവളത്തിനു തൊട്ടു ചേര്‍ന്നു നിര്‍മിക്കാന്‍ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് അനുകൂലമായി കേന്ദ്ര പരിസ്ഥിതി വകുപ്പ് ശുപാര്‍ശ സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ഹോട്ടലില്‍ 240 മുറികളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഒരേ സമയം 660 പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനു സൗകര്യം ലഭിക്കുന്ന ഡൈനിങ് ഏരിയയായിരിക്കും ഇവിടെയുണ്ടാകുക.
ഹോട്ടല്‍ നിര്‍മിക്കുന്നുവെന്നു കരുതി അതിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കില്ല. രാജ്യത്തെ ഏതെങ്കിലും വന്‍കിട ഹോട്ടല്‍ ഗ്രൂപ്പിന് കെട്ടിടം കൈമാറാനേ ഉദ്ദേശിക്കുന്നുള്ളൂ. ഒബ്റോയ് ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകള്‍ ഇപ്പോള്‍ തന്നെ താല്പര്യവുമായി മുന്നിലുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പോരായ്മ ആ ഭാഗത്തെങ്ങും നല്ല നിലവാരത്തിലുള്ള ഹോട്ടലുകളില്ലാത്തതാണ്. താമസത്തിനായി എല്ലാവര്ക്കും തിരുവനന്തപുരം നഗരത്തിലേക്കു പോകേണ്ടതായി വരുന്നു. ഈ ഹോട്ടല്‍ വരുന്നതോടെ വിമാനക്കമ്പനികള്‍ തന്നെയാകും പ്രധാന ഉപഭോക്താക്കള്‍. അവര്‍ക്ക് ജീവനക്കാരെയും യാത്രക്കാരെയും താമസിപ്പിക്കാന്‍ നിലവില്‍ നഗരത്തിലാണ് ഇടം കണ്ടെത്തുന്നത്. 136 കോടി രൂപയാണ് ഹോട്ടല്‍ നിര്‍മാണത്തിനു ചെലവായി അദാനി ഗ്രൂപ്പ് കണക്കാക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലവില്‍ ലഭിച്ചിരിക്കുന്ന ശുപാര്‍ശയനുസരിച്ച് സംസ്ഥാന ഗവണ്
തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ പോരായ്മ മാറുന്നു, സ്റ്റാര്‍ ഹോട്ടല്‍ ഒരു വര്‍ഷത്തിനുള്ളില്‍
