ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഭക്തരെ സംഘടിപ്പിച്ചുള്ള ആഗോള അയ്യപ്പസംഗമം അത്ഭുതമാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്തും, അതുവഴി ശബരിമലയുടെ വരുമാനം വര്‍ദ്ധിക്കും, അങ്ങനെ കേരളത്തിന്റെയും രാജ്യത്തിന്റെതന്നെയും വരുമാനം വര്‍ദ്ധിക്കും. ശബരിമല വികസനത്തിലേയ്ക്കു പോകുന്നുവെന്നും പിന്നില്‍നിന്നു കുത്തുന്നതും പിന്തിരിഞ്ഞുനില്ക്കുന്നതും അപഹാസ്യമാണെന്നും അദ്ദേഹം പറയുന്നു.
ആഗോള അയ്യപ്പസംഗമത്തെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ബാലിശമാണ്. സ്ത്രീപ്രവേശനവിഷയം ഇപ്പോഴില്ല, ചില കുറവുകളുണ്ടെങ്കിലും ദേവസ്വംബോര്‍ഡ് ഭംഗിയായിത്തന്നെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. വനംവകുപ്പിന്റെ ചില അനാവശ്യ ഇടപെടലുകളും, വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിന്റെ ചെറിയ കുഴപ്പങ്ങളുമുണ്ട്. അവ സര്‍ക്കാര്‍ പരിഹരിക്കണം, ശബരിമല കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം, അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള അയ്യപ്പ സംഗമം വലിയ അത്ഭുതമായി മാറുമെന്ന് വെള്ളാപ്പള്ളി നടേശന്
