ദുബായ്: ഏഷ്യകപ്പ് മത്സരങ്ങള്‍ക്കായി ദുബായിലെത്തിയിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരാധകര്‍ തേടുന്നതു മുഴുവന്‍ മലയാളിയായ സഞ്ജു സാംസനെ. എവിടെ പുറത്തിറങ്ങിയാലും എല്ലാവരും സഞ്ജുവെന്നു വിളിച്ച് ആരാധന അറിയിക്കുകയാണ്. ശനിയാഴ്ച രാത്രി പരിശീലനം കഴിഞ്ഞ് ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാവരും കൂടെ വരുമ്പോള്‍ സഞ്ജുവിനു മാത്രം കിട്ടുന്ന ആരവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഏറ്റവും മുന്നിലായി വരുന്നത് സഞ്ജുവും സൂര്യകുമാറുമാണ്. അതിനടുത്തായി ഗില്ലുമുണ്ട്. ബാരിക്കേഡിനു സമീപത്തുകൂടി താരങ്ങള്‍ നടന്നു പോകുമ്പോള്‍ നൂറുകണക്കിനു കണ്ഠങ്ങളില്‍ ഒരൊറ്റ പേരു മാത്രമേയുള്ളൂ. അതു സഞ്ജുവിന്റെയാണ്. ചെറിയൊരു നാണത്തോടെ സഞ്ജു ബാരിക്കേഡിനടുത്തേക്കു ചെല്ലുന്നുണ്ട്. ചിലര്‍ക്കൊക്കെ ഹസ്തദാനം ചെയ്യുന്നുമുണ്ട്. ഇതെല്ലാം കണ്ടുപോകുമ്പോള്‍ സൂര്യകുമാറിന് മുഖം നിറയെ സന്തോഷത്തിന്റെ ചിരിയാണ്. എന്നാല്‍ ഗില്ലിനെയാകട്ടെ ആരും ഗൗനിക്കുന്നില്ല, ഗില്‍ തിരിച്ചും ആരെയും ഗൗനിക്കുന്നില്ല. മലയാളികളായ ചിലകുട്ടികളായിരിക്കണം ഇത്രയും ഒച്ചയ്ക്കിടയിലും വ്യക്തമായി കേള്‍ക്കാവുന്നതു പോലെ സഞ്ജു ചേട്ടാ എന്നാണ് വിളിക്കുന്നത്.
നിരവധി പേരാണ് ഈ വീഡിയോ എല്ലാ സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിരിക്കുന്നത്. ചിലര്‍ അതിനു ചേര്‍ത്തിരിക്കുന്ന അടിക്കുറിപ്പാണ് ശ്രദ്ധേയം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാഹുബലിയാണ് സഞ്ജുവെന്ന്. ചൊവ്വാഴ്ചയാണ് ഏഷ്യ കപ്പ് മത്സരം ആരംഭിക്കുക. ഈ ടൂര്‍ണമെന്റില്‍ പ്ലേയിങ് ഇലവനിലായിരിക്കുമോ സഞ്ജു എന്ന കാര്യം പോലും തീരുമാനമായിട്ടില്ല.
ദുബായില്‍ എവിടെ ചെന്നാലും സഞ്ജുവാണ് താരം. ചില കുട്ടികള്‍ വിളിക്കുന്ന പേരാണ് രസം
