കൊച്ചി: അബുദാബിയിലേക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പറന്നു പൊങ്ങിയ ഇന്‍ഡിഗോ വിമാനത്തിന് ആകാശത്തുവച്ച് സാങ്കേതിക തകരാര്‍. രണ്ടു മണിക്കൂര്‍ പറന്നതിനു ശേഷം ശ്രദ്ധയില്‍ പെട്ട പ്രശ്നത്തെ തുടര്‍ന്ന് വിമാനം തിരികെ കൊച്ചിയിലേക്കു തന്നെ പറന്നു വരികയും അടിയന്തര ലാന്‍ഡിങ് നടത്തുകയും ചെയ്തു. വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമായി ഇരുനൂറോളം ആള്‍ക്കാരാണ് ആ സമയത്ത് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് വിമാനത്തിന്റെ തിരിച്ചിറക്കം.
പ്രശ്നങ്ങളുണ്ടായെങ്കിലും ആരുടെയും യാത്ര മുടങ്ങാതെ ഇന്‍ഡിഗോ കമ്പനി ശ്രദ്ധിച്ചു. രണ്ടു മണിക്കൂറിനുള്ളില്‍ മറ്റൊരു വിമാനം യാത്രയ്ക്കു തയാറായി എത്തുകയും മൂന്നരയോടെ എല്ലാ യാത്രക്കാരെയും രണ്ടാമത്തെ വിമാനത്തില്‍ കയറ്റി അയയ്ക്കുകയും ചെയ്തു. ഒരു രാത്രി ഉറക്കം നഷ്ടമായതൊഴിച്ചാല്‍ ആരുടെയും പിറ്റേന്നത്തെ കാര്യങ്ങള്‍ ഇതുമൂലം മുടങ്ങാതെ ഇന്‍ഡിഗോ കമ്പനിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട സാധിച്ചു.
ഇന്ഡിഗോവിമാനത്തിന് സാങ്കേതിക പ്രശ്നം, അബുദാബി വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി
