വരുന്നൂ ഗെയിം ചേഞ്ചര്‍ സ്റ്റെതസ്‌കോപ്പ്, ഇസിജിയെക്കെ പഴങ്കഥയാകുന്ന നാള്‍ ഉടനെ

ലണ്ടന്‍: നാളിതുവരെ കണ്ടു പോരുന്ന സ്‌റ്റെതസ്‌കോപ്പുകള്‍ അടിമുടി മാറാ്ന്‍ കാരണമായേക്കാവുന്ന വലിയ കണ്ടെത്തലുകള്‍ അണിയറയിലൊരുങ്ങുന്നുവെന്ന് യുകെയില്‍ നിന്നു്ള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എഐയുടെ സഹായത്തോടെ സ്‌റ്റെതസ്‌കോപ്പ്് എന്ന ഉപകരണത്തെ പുനര്‍ നിര്‍മിക്കുകയാണ് ഗവേഷകര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ചുരുങ്ങിയപക്ഷം ഇസിജിയെ എങ്കിലും പുറന്തള്ളാന്‍ ഈ സ്റ്റെതസ്‌കോപ്പ് സഹായിക്കുമെന്നുറപ്പ്. ആദിരൂപങ്ങള്‍ തയാറായതിനു ശേഷം ഇപ്പോള്‍ ക്ലിനിക്കല്‍ ട്രയല്‍ ആണേ്രത നടന്നു കൊണ്ടിരിക്കുന്നത്.
ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരിലാണിത് ഏറ്റവും വലിയ മാറ്റങ്ങള്‍ സംഭവിപ്പിക്കാന്‍ പോകുന്നത്. നിലവിലുള്ള സ്‌റ്റെതസ്‌കോപ്പ് കണ്ടുപിടിച്ചിട്ട് ഇപ്പോള്‍ രണ്ടു നൂറ്റാണ്ടിലധികമായി. ഇതിനകം ഇതില്‍ ശേഷി കൂട്ടുന്നതിനും വ്യക്തത കൂട്ടുന്നതിനുമുള്ള ഒട്ടനവധി ഗവേഷണങ്ങള്‍ നടന്നു കഴിഞ്ഞെങ്കിലും ഇതിന്റെ സ്വഭാവത്തെ അടിമുടി മാറ്റുന്ന കാര്യങ്ങളൊന്നും തന്നെ നടന്നിട്ടില്ല. ആന്തരിക ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുക മാത്രമാണ് സ്‌റ്റെതസ്‌കോപ്പ് ചെയ്യുന്നത്. എന്നാല്‍ അണിയറയിലൊരുങ്ങുന്നത് മറ്റൊന്നാണ്. ഹൃദയ സ്തംഭനം, ഹൃദയവാല്‍വിന്റെ പ്രശ്‌നങ്ങള്‍, അസാധാരണ ഹൃദയതാളം എന്നിവയൊക്കെ തല്‍ക്ഷണം കണ്ടെത്താന്‍ ചികിത്സകരെ സഹായിക്കുകയാണിതു ചെയ്യുക. മറ്റു പല ഉപകരണങ്ങളെയും അനാവശ്യമെന്ന നിലയിലേക്കെത്തിക്കാന്‍ ഇതിനു മാത്രം കഴിയും.
പരമ്പരാഗത ചെസ്റ്റ് പീസിനു പകരം ഇതിലൊരു കാര്‍ഡാണുള്ളത്. സാധാരണ ചീട്ടുകളിയില്‍ ഉപയോഗിക്കുന്ന കാര്‍ഡിന്റെ വലുപ്പമുള്ളതൊന്ന്. ഇതിന് ശബ്ദങ്ങളെ പിടിച്ചെടുക്കാന്‍ മാത്രമമല്ല, ഫീഡ് ചെയ്തു വച്ചിരിക്കുന്ന ഏതു ഹൃദയശബ്ദവുമായും താരതമ്യപ്പെടുത്താനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ രോഗം നിര്‍ണയിക്കാനും സാധിക്കും. എത്രയധികം വൈവിധ്യമുള്ള രോഗശബ്ദങ്ങള്‍ ഫീഡ് ചെയ്യാന്‍ സാധിക്കുമോ അത്രയധികമായിരിക്കും ഇതിന്റെ ഫലസിദ്ധി. എന്നു മാത്രമല്ല സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇലക്ട്രോ കാര്‍ഡിയോഗ്രാമുകളായി റിസള്‍ട്ട് കംപ്യൂട്ടറിലൂടെ പുറത്തു തരുവാനും സാധിക്കും. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ക്ലൗഡിലേക്ക് സേവ് ആകുകയും ചെയ്യും. അടുത്ത രോഗിയെ പരിശോധിക്കുമ്പോള്‍ ഇതുകൂടി ഉള്‍പ്പെടുത്തിയായിരിക്കും ഫലം പുറത്തു തരിക. ലണ്ടന്‍ ഇമ്പീരിയല്‍ കോളജിന്റെ നേതൃത്വത്തിലാണ് പഠനങ്ങള്‍ പുരോഗമിക്കുന്നത്. ഇതുവരെ നൂറോളം ശസ്ത്രക്രിയകളില്‍ ഇതിന്റെ പരീക്ഷണം നടന്നു കഴിഞ്ഞതായാണ് അറിയുന്നത്.