ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ വേണമെന്ന് ജര്‍മനി

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സംയുക്തമായി ഫലപ്രദമായൊരു സ്വതന്ത്രവ്യാപാര കരാര്‍ രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ജോഹാന്‍ വദേഫുല്‍. ഭീകരവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണയേകാന്‍ ജര്‍മനി തയാറാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ഇന്ത്യയെ പോലെ ജര്‍മനിയും നിരവധി ജിയോ പൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഇവ പരിഹരിക്കാന്‍ കൂട്ടായ യത്‌നങ്ങളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കുന്നതില്‍ ജര്‍മനിയുടെ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.