മെല്‍ബണ്‍: ഒരു കാലത്ത് മെല്‍ബണിന്റെ പേടിസ്വപ്‌നമായിരുന്ന ക്രിമിനല്‍ ദാദ കസീം ഹമദ് ഇനി കുടുങ്ങുകയേയുള്ളൂ. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇയാളെ സ്‌കെച്ച് ചെയ്തു കഴിഞ്ഞു. മെല്‍ബണിലെ അഡാസ് ഇസ്രയേല്‍ സിനഗോഗ് പ്രത്യേകതരം ബോംബ് ഉപയോഗിച്ച് ചുട്ടെരിച്ചതിനു പിന്നില്‍ ഇയാളുടെ അധോലോക സംഘമാണെന്ന് ഇസ്രയേല്‍ തിരിച്ചറിഞ്ഞതോടെയാണിത്. സിനഗോഗ് നശിപ്പിച്ചത് പൊറുക്കാനാവാത്ത കാര്യമായി തന്നെയാണ് മൊസാദ് കരുതുന്നത്.
ഓസ്‌ട്രേലിയയിലേക്ക് ഹെറോയിന്‍ കടത്തിയ കേസില്‍ എട്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇറാക്കിലേക്ക് ഇയാളെ നാടുകടത്തിയിരുന്നതാണ്. അതിനു ശേഷം പുകയിലയുടെ കള്ളക്കടത്ത് വിപണിയെ ദാദാ രീതിയില്‍ നിയന്ത്രിക്കുകയായിരുന്നു ഇയാള്‍ ചെയ്തു പോന്നിരുന്നത്. ഇനി ഓസ്‌ട്രേലിയയില്‍ തലപൊക്കാനുള്ള ശ്രമം ഇയാള്‍ നടത്തിയാല്‍ ആ ക്ഷണം തന്നെ അകത്താക്കാന്‍ തക്ക വിവരങ്ങള്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് നല്‍കുന്നതായിരിക്കുമെന്ന് കരുതപ്പെടുന്നു.
കസീം ഹമീദിന്റെ കാര്യം തീരുമാനമായി, മൊസാദ് സ്‌കെച്ച് ചെയ്തു കഴിഞ്ഞു
