കൊച്ചി: പ്രഥമ ഖലീല്‍ ജിബ്രാന്‍ പുരസ്‌കാരം പ്രണയാദരങ്ങളോടെ എന്ന നോവലിന്റെ രചയിതാവ് സിജു ജേക്കബ് ഏറ്റുവാങ്ങി. കൊച്ചി ഉദയംപേരൂരില്‍ 72 പോയട്രി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഡോ. കെ ജി പൗലോസ് അവാര്‍ഡ് സമ്മാനിച്ചു. പ്രശസ്തി പത്രം, പ്രണയശില്‍പം, 33333 രൂപയുടെ കാഷ് അവാര്‍ഡ് എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. ജീവിതത്തിന്റെ വേദനകളും പ്രതീക്ഷകളും ചേര്‍ത്ത് തന്റെ ഹൃദയത്തില്‍ നിന്നു ജനിച്ച ആദ്യ നോവലാണ് പ്രണയാദരങ്ങളോടെ എന്ന് അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് സിജു ജേക്കബ് പറഞ്ഞു. ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ കഥ മാത്രമല്ല നോവലിസ്റ്റിന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെ അത്മാവു കൂടിയാണ് ഈ നോവല്‍.
പ്രഥമ ഖലീല്‍ ജിബ്രാന്‍ പുരസ്‌കാരം പ്രണയാദരങ്ങളോടെ എന്ന നോവലിന്
