കാലിഫോര്‍ണിയ: ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സിറ്റികളിലേക്ക് സൈനികരെ അയയ്ക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനു കനത്ത തിരിച്ചടിയേകിക്കൊണ്ട് കോടതിയുടെ വിധി. കാലിഫോര്‍ണിയയിലെ കോടതിയാണ് ട്രംപിന്റെ നീക്കം പൊളിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ ഏജന്റുമാരെ സഹായിക്കാനെന്ന പേരിലാണ് കാലിഫോര്‍ണിയയിലേക്ക് ഫെഡറല്‍ ട്രൂപ്പുകള്‍ എന്ന സൈനിക വിഭാഗത്തെ അയയ്ക്കാന്‍ ട്രംപ് തീരുമാനിച്ചിരുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ ഈ സൈനിക വിഭാഗം വേണമെന്നായിരുന്നു ട്രംപിന്റെ ന്യായം.
ട്രംപിന്റെ ഈ നീക്കത്തിനെതിരേ ശക്തമായ പ്രതിരോധമുയര്‍ത്തിയിരുന്നത് ഇല്ലിനോയ്‌സിലെയും മേരിലാന്റിലെയും നേതാക്കന്‍മാരായിരുന്നു. ഇല്ലിനോയ്‌സിലെ സമീപകാലത്തെ വെടിവയ്പ് പോലെയുള്ള പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തായാണ് സൈനികരെ ്‌യയ്ക്കാനുള്ള നീക്കത്തെ ട്രംപ് ന്യായീകരിച്ചു കൊണ്ടിരുന്നത്.
സേനയെ വിട്ട് മറുചേരിക്കു പണി കൊടുക്കാനുള്ള ട്രംപിന്റെ അതിമോഹം പാളി
