വാഷിങ്ടണ്‍: എല്ലാം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. ട്രംപ് പൊട്ടിക്കാന്‍ പോകുന്ന പടക്കം എന്തെന്നറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്തോ വലിയൊരു പ്രഖ്യാപനം നടത്താന്‍ പോകുന്നുവെന്ന് വൈറ്റ്ഹൗസ് പ്രഖ്യാപിച്ച സമയത്തിനായി കാത്തിരിക്കുകയാണ് ലോകം. അമേരിക്കന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന്, അതായത് ഓസ്‌ട്രേലിയന്‍ സമയം ഇന്നു പുലര്‍ച്ചെ ട്രംപിന്റെ പ്രഖ്യാപനം വരുമെന്നാണ് അറിയിപ്പ്.
എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുകയാണെങ്കില്‍ ഇന്ത്യയെ സംബന്ധിച്ച പ്രാധാന്യമുള്ളതാകും അതെന്നാണ് ലോകം കരുതുന്നത്. വിശേഷിച്ച് ചൈനയില്‍ റഷ്യയും ഇന്ത്യയും ചൈനയും ചേര്‍ന്ന് പുതിയ സഹകരണ സമവാക്യങ്ങളുടെ ആദ്യവട്ടം ആലോചനകള്‍ പൂര്‍ത്തിയാക്കിയിരിക്കേ. ട്രംപിന്റെ മനസില്‍ ഇന്ത്യയ്ക്കുള്ള പണിയാണോ, ആണെങ്കില്‍ തീരുവ വീണ്ടും കൂട്ടുന്നതാവുമോ. അതോ റഷ്യയ്ക്കുള്ള പണിയാണോ, ആണെങ്കില്‍ യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ടത് എന്തെങ്കിലുമായിരിക്കുമോ. തല്‍ക്കാലം ചൈനയെ തൊടാന്‍ ധൈര്യപ്പെട്ടേക്കില്ലെന്നാണ് പൊതുവായ പ്രതീക്ഷ. പക്ഷേ, ആള്‍ ട്രംപായതു കൊണ്ട് അങ്ങനെയങ്ങ് അതും തള്ളിക്കളയാനാവില്ല.
എന്തോ വലിയ പ്രഖ്യാപനത്തിനു ട്രംപെന്ന് വൈറ്റ്ഹൗസ്, ആകാംക്ഷയില്‍ ലോകം
