വാഷിങ്ടണ്‍: ഇന്ത്യയിലിന്ന് സാധാരണ ജനത്തിന്റെ ചെലവില്‍ ബ്രാഹ്മണര്‍ ലാഭം കൊയ്യുന്ന കാഴ്ചയാണ് കാണുന്നതെന്ന് അമേരി്കകന്‍ ഗവണ്മെന്റിന്റെ വാണിജ്യകാര്യ ഉപദേഷ്ടാവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ പീറ്റര്‍ നവാരോ. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമ്പതു ശതമാനം തീരുവ ഈടാക്കുന്നതിനുള്ള തീരുമാനത്തെപ്പറ്റി ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപിന്റെ കൊള്ളത്തീരുവ നിയമവിരുദ്ധമെന്ന് അമേരിക്കയിലെ അപ്പീല്‍ കോടതി തന്നെ വിധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിനെ വെള്ളപൂശാനായി ഇന്ത്യയ്ക്കെതിരേ പുതിയ വാദവുമായി നവാരോ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളുമായി നവാരോ കളം നിറഞ്ഞു കളിക്കുകയാണ്. റഷ്യയുടെ എണ്ണപ്പണത്തെ വെളുപ്പിക്കുന്നതിനുള്ള പബ്ലിക് അലക്കുയന്ത്രമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച നവാരോയുടെ ആരോപണം.
അമേരിക്കന്‍ താല്പര്യങ്ങള്ക്കു വിരുദ്ധമായി വാണിജ്യപരമായ അസന്തുലനങ്ങളാണ് ഇന്ത്യ സൃഷ്ടിക്കുന്നതെന്ന് ഇന്നലെയും നവാരോ ആരോപിച്ചു. നാണയമിട്ട് ആര്‍ക്കും ഉപയോഗിക്കാവുന്ന അലക്കുയന്ത്രം പോലെയായിട്ടുണ്ട് ഇന്ത്യയുടെ അവസ്ഥയെന്നും ക്രെംലിനെ വെളുപ്പിക്കാനാണ് ഈ അലക്കുയന്ത്രം ഉപയോഗിക്കുന്നതെന്നും അദ്ദേഹം ഇന്നലെയും ആവര്‍ത്തിച്ചു. എന്തുകൊണ്ടാണ് അമേരിക്ക ഇന്ത്യയ്ക്കെതിരേ ഇരുപത്തഞ്ചോ അമ്പതോ ശതമാനം താരിഫ് ഈടാക്കുന്നതെന്നറിയാമോ, ഇന്ത്യ താരിഫുകളുടെ മഹാരാജാവായതു കൊണ്ടു തന്നെ. അദ്ദേഹം ഫോക്സ് ന്യൂസിന് ഇന്നലെ അനുവദിച്ച അഭിമുഖത്തിലും ഇന്ത്യയ്ക്കെതിരേ കടുത്ത നിലപാട് തന്നെ സ്വീകരിച്ചു.
ഇന്ത്യന്‍ പാവങ്ങളെ ബ്രാഹ്മണര്‍ ചൂഷണം ചെയ്യുന്നത്രേ, നവാരോയ്ക്കു സഹിക്കുന്നില്ല
