ലണ്ടനില്‍ ഗുരുവായൂരപ്പ ക്ഷേത്രം സ്ഥാപിക്കാന്‍ യുകെയിലെ ഹിന്ദു ഐക്യവേദി

ലണ്ടന്‍: ഹിന്ദു ഐക്യവേദി ലണ്ടന്‍ ഘടകവും മോഹന്‍ജി ഫൗണ്ടേഷനും സംയുക്തമായി ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയും രക്ഷാബന്ധന്‍ ദിനം ആചരിക്കുകയും ചെയ്തു. ശനിയാഴ്ച ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്യൂണിറ്റി സെന്ററിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നടന്നത്.
പരിപാടുകളുടെ ഭാഗമായി നാമ സങ്കീര്‍ത്തന ആലാപനവും പ്രഭാഷണവും നടത്തി. ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ സേവാ സംഘം കുചേല കൃഷ്ണ സംഗമം എന്ന നാടകം അവതരിപ്പിച്ചു. രക്ഷാബന്ധന്‍ മഹോത്സവം കുട്ടികളുടെ ച്ിത്രരചന, ദീപാരാധന, അന്നദാനം എന്നിവയും നടത്തപ്പെട്ടു. ലണ്ടനില്‍ ഗുരുവായൂരപ്പ ക്ഷേത്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടു കൂടി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനമെടുത്തു. തന്ത്രിമുഖ്യന്‍ സൂര്യകാലടിമന ബ്രഹമശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിസ്വരരും ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു.