കൊച്ചി: ബിഗ്ബോസ് പരിപാടി പൊളിയാണ്. എന്നാല്‍ അതിന്റെ പിന്നാമ്പുറത്തു നടക്കുന്നത് പലതും മഹാ കൊള്ളരുതായ്മകളാണെന്ന് പറയുന്നത് ബിഗ്ബോസ് സീസണ് ഏഴിലെ മത്സരാര്ഥികളിലൊരാളും മിമിക്രി താരവും നടിയുമായ കലാഭവന്‍ സരിഗ. മൂന്നാഴ്ച ഹൗസില്‍ നിന്ന ശേഷമാണ് സരിഗ പുറത്തായത്. ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ സരിഗ വെളിപ്പെടുത്തുന്നത് ബിഗ്ബോസിലെ തന്റെ ദുരനുഭവങ്ങളാണ്.
ബിഗ്ബോസിന്റെ സമീപനത്തില്‍ തന്നെ ഒരുപാട് പ്രശ്നങ്ങളുണ്ട്. അവര്‍ക്ക് സ്മൂത്തായി നടക്കുന്ന കാര്യങ്ങളൊന്നുമല്ല വേണ്ടത്. പ്രശ്നങ്ങള്‍ മാത്രമാണ്. പ്രശ്നങ്ങള്‍ നടക്കുന്നതാണ് അവര്‍ക്കു കാണിക്കേണ്ടത്. അതിനിടയില്‍ കുഴപ്പമില്ലാതെ നടക്കുന്ന കാര്യങ്ങള്‍ ഈ സമീപനം അറിയാതെ നമ്മള് ചെയ്തുകൊണ്ടിരിക്കും. യഥാര്‍ഥത്തില്‍ കാണിക്കുമ്പോള്‍ അതൊന്നും ഉണ്ടായിരിക്കില്ല.
പങ്കെടുക്കുന്ന എല്ലാവരെയും പരിപാടി തുടങ്ങുന്നതിനും മുമ്പേ അവര്‍ വിളിച്ച് കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് കൊടുക്കും. പരിപാടിക്കിടയില്‍ വീട്ടുകാരെ വിളിച്ച് കോസ്റ്റിയൂം കൊണ്ടുവരാന്‍ പറയാനൊന്നും പറ്റില്ല. ഇതു മുഴുവന്‍ വാങ്ങാന്‍ എല്ലാവരും പരക്കം പായുകയായിരിക്കും. വെറും അഞ്ചു ദിവസം മുമ്പാണ് ഇതു പറയുന്നത്. ഇത്ര പാന്റ്സ്, ഇത്ര ഇന്നര്‍വെയര്‍, ഇത്ര കമ്മല്‍, ഇത്ര മാല എന്നിങ്ങനെയാണ് ലിസ്റ്റ്. ഇതു മുഴുവന്‍ മുന്‍കൂറായി അങ്ങോട്ട് അയച്ചുകൊടുക്കണം. പൊതുവേദിയില്‍ ജീന്‍സ് ധരിക്കാത്ത താന്‍ അതു പറഞ്ഞിട്ടു കാര്യമില്ലായിരുന്നു. നമ്മള് എന്താണോ ഇടാത്തത് ആ ടേസ്റ്റിനനുസരിച്ചാണ് അവര്‍ ഇടാന്‍ പറയുക.
അടുത്ത പ്രശ്നം ഭക്ഷണത്തിന്റെയാണ്. ഒരിക്കലും ആവശ്യത്തിനു ഭക്ഷണം ലഭിക്കാറില്ല. ഇഞ്ചിയും വെളുത്തുള്ളിയുമില്ലാതെ പരിപ്പ് മാത്രം തരും. ഇതു രണ്ടുമിടാതെ പരിപ്പ് വച്ചാല്‍ കഴിക്കുന്നവര്‍ക്ക് ഗ്യാസ് കയറും. ഒരു കിലോ പരിപ്പ്, ഗോതമ്പ്, അരി, തക്കാളി, ഉരുളക്കിഴങ്ങ്, സവാള ഒക്കെയാണ്. ഇതുവച്ച് ഒരാഴ്ച കഴിഞ്ഞു പോകണം. ഇരുപത് പേര്‍ക്ക് ഇതുവച്ച് എങ്ങനെ അളന്നു കൊടുക്കാനാണ്. അതുകൊണ്ടു വ്യാഴാഴ്ച ആയപ്പോഴേ സാധനമെല്ലാം തീര്‍ന്നു. ലാവിഷായി കഴിച്ചൊന്നുമല്ല ഇതെല്ലാം തീര്‍ന്നത്. പലപ്പോഴും വെള്ളവും ചായയും മാത്രമാണ് കഴിച്ചിരുന്നത്. ഭക്ഷണം തീര്‍ന്നാല്‍ പിന്നീടൊന്നുമില്ല. വിശന്നിട്ട് പലരും കരയുകയായിരുന്നെന്ന് സരിഗ വെളിപ്പെടുത്തുന്നു.
ബിഗ് ബോസിനുണ്ടൊരു മറുപുറം, ആരുമറിയാത്തത്, കലാഭവന്‍ സരിഗ വെറുതെ പറയുകയല്ല
