സിഡ്‌നി: ബോളിവുഡ് നടനും പ്രശസ്ത പഞ്ചാബി ഗായകനുമായ ദില്‍ജിത് ഡോസാഞ്ജ് സിഡ്‌നിയില്‍ ചരിത്രമെഴുതാന്‍ ദീപാവലിക്ക് എത്തിച്ചേരുന്നു. സിഡ്‌നിയുടെ ചരിത്രത്തില്‍ ആദ്യമായി തുറന്ന സ്റ്റേഡിയത്തില്‍ കലാപരിപാടി നടത്തുന്ന ആദ്യ ഇന്ത്യന്‍ കലാകാരനായി ദില്‍ജിത് ഇതോടെ മാറുന്നു. ഓറ 2025 എന്ന പേരില്‍ ദില്‍ജിത് നടത്തുന്ന ഗാനമേള ടൂറിന്റെ സിഡ്‌നിയിലെ അവതരണം ഒക്ടോബര്‍ 26നു കോംബാങ്ക് സ്‌റ്റേഡിയത്തില്‍ നടക്കും.
ഇതിനു മുമ്പ് 2023ല്‍ ഓസ്‌ട്രേളലിയയില്‍ പരിപാടിക്കായി എത്തിയപ്പോള്‍ കോച്ചല്ലയില്‍ കലാപരിപാടി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന ഖ്യാതി ദില്‍ജിത് സ്വന്തമാക്കിയിരുന്നതാണ്. ഇക്കുറി പരമാറ്റയില്‍ ദില്‍ജിതിനെ കേള്‍ക്കാന്‍ ഓസ്‌ട്രേലിയയുടെ എല്ലാ ഭാഗത്തു നിന്നു സംഗീതപ്രേമികളും ആരാധകരും എത്തുമെന്നാണ് കണക്കാക്കുന്നത്. സിഡ്‌നിയില്‍ നടക്കാന്‍ പോകുന്ന പരിപാടി എല്ലാ ഇന്ത്യക്കാരുടെയും വിജയമായിരിക്കുമെന്ന പരമാറ്റ മേയര്‍ മാര്‍ട്ടിന്‍ സെയ്റ്റര്‍ പറയുന്നു.
ദീപാവലിക്കൊപ്പം സിഡ്‌നിയിലെത്തും, പാട്ടിന്റെ വെടിക്കെട്ടുമായി ചരിത്രമെഴുതാന്‍
