ജയ്പൂര്‍: അമ്പത്തഞ്ചാം വയസില്‍ പതിനേഴാമത്തെ പ്രസവം. അതാണ് രാജസ്ഥാനിലെ ലിലവാസ് ഗ്രാമത്തില്‍ കവരാ റാം കാല്‍ബെലിയയുടെ ഭാര്യ രേഖ കാല്‍ബെലിയ കൈവരിച്ച നേട്ടം. ഉദയപ്പൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു ഇത്തവണത്തെ പ്രസവം. ജനന നിയന്ത്രണത്തിന്റെ പ്രാധാന്യം മനസിലാക്കാതെയല്ല ഗിരിവര്‍ഗ മേഖലയില്‍ നിന്നുള്ള ഈ സ്ത്രീയുടെ പ്രസവം എന്നു വ്യക്തം. കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് തന്റെ നാലാമത്തെ പ്രസവം എന്നാണിവര്‍ പറഞ്ഞിരുന്നതെന്ന് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഗൈനക്കോളജിസ്റ്റായ റോഷന്‍ ദാരംഗി വെളിപ്പെടുത്തുന്നു.
തെക്കന്‍ രാജസ്ഥാനിലെ ഗ്രാമീണ മേഖലയില്‍ ജനന നിരക്കില്‍ യാതൊരു നിയന്ത്രണവുമില്ലാത്തത് സര്‍ക്കാരിന്റെ ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഇതിനു പുറമെയാണ് ഗിരിവര്‍ഗ ജനതയില്‍ പോഷകാഹാരക്കുറവ് വളരെ പ്രകടമായിരിക്കേ തുടര്‍ച്ചയായ പ്രസവം മൂലം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിലുള്ള വെല്ലുവിളികളും. രേഖയ്ക്കു ജനിച്ച പതിനേഴ് മക്കളില്‍ നാല് പുത്രന്‍മാരും ഒരു പുത്രിയും ജനിച്ചയുടന്‍ മരിച്ചിരുന്നു. ഏഴു പുത്രന്‍മാരും അഞ്ച് പുത്രിമാരുമാണ് ജീവനോടെ ശേഷിക്കുന്നത്.
നാലാമത്തെ പ്രസവമെന്ന് പറഞ്ഞ് അമ്പത്തഞ്ചുകാരി നടത്തിയത് പതിനേഴാം പ്രസവം
