സുഹാര്‍: ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ ക്യാമ്പും ഓപ്പണ്‍ഹൗസും ശനിയാഴ്ച സഹമില്‍ നടക്കും. ഇതില്‍ ആദ്യവസാനം ഇന്ത്യന്‍ അംബാസഡര്‍ ജി വി ശ്രീനിവാസ് പങ്കെടുക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെ സഹം റൗണ്ട് എബൗട്ടിന് സമീപമുള്ള ഒമാന്‍ അറബ് ബാങ്കിന് അടുത്തുള്ള സുഹാര്‍ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍ ഹാളിലാണ് പരിപാടി നടക്കുന്നത്. കമ്യൂണിറ്റി വെല്‍ഫയര്‍, പാസ്‌പോര്‍ട്ട്, വീസ, അറ്റസ്‌റ്റേഷന്‍, കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കല്‍, പരാതി പരിഹാരം എന്നിവയ്‌ക്കെല്ലാം ഇവിടെ സൗകര്യമുണ്ടായിരിക്കുമെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഏതു സേവനവും ഉപയോഗപ്പെടുത്താനും തങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാനും ക്യാമ്പിലെത്തുന്ന അംബാസര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും സൗകര്യമുണ്ടായിരിക്കും. സഹമിലെ ക്യാമ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ക്ക് ചുവടെ പറയുന്ന നമ്പരുകള്‍ ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു: 99483483, 93559576
ഒമാനില്‍ എംബസിയുടെ ഓപ്പണ്‍ ഹൗസും കോണ്‍സുലര്‍ ക്യാമ്പും ശനിയാഴ്ച
