മാരത്തണ്‍ സെക്‌സ് നായികയോടു ദൈവത്തെയോര്‍ത്ത് ഈ പണിനിര്‍ത്താന്‍ മാതാപിതാക്കള്‍

ഡെര്‍ബിഷയര്‍: പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ ഒരു സ്ത്രീക്ക് എത്രപുരുഷന്‍മാരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാനാകും. ഏതു കണക്കുകൂട്ടലുകളെയും തെറ്റിക്കുകയാണ് ഇംഗ്ലണ്ടിലെ നീലച്ചിത്ര നായികയായ ലിലി ഫിലിപ്‌സ്. അവര്‍ സ്വയം വെളിപ്പെടുത്തുന്ന കണക്കനുസരിച്ച് പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ 1113 പുരുഷന്‍മാരുമായാണ് അവര്‍ സഹശയനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒരു ദിവസം കൊണ്ട് നൂറുപേര്‍ക്കൊപ്പം കിടക്ക പങ്കിട്ടുവെന്ന അവകാശവാദവുമായി വന്നപ്പോള്‍ തന്നെ ആയിരം പേര്‍ക്കൊപ്പം ഒരു ദിവസം ശയിക്കണമെന്ന ആഗ്രഹം ലിലി ഫിലിപ്‌സ് തന്റെ സാമൂഹ്യമാധ്യമ പേജിലൂടെ വെളിപ്പെടുത്തിയതാണ്. ആ ആഗ്രഹം സാധിച്ചുവെന്നാണ് അടുത്തയിടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ആഗ്രഹിച്ചതിലുമേറെയാണ് ചെയ്യാന്‍ പറ്റിയത്, അതൊരു കുറച്ചിലൊന്നുമല്ലല്ലോ. ആയിരത്തിന്റെ സ്ഥാനത്ത് 1113 പുരുഷന്‍മാര്‍. തന്റെ അനുഭവത്തെക്കുറിച്ച് ഇവര്‍ പറയുന്നത് താനൊരു കണ്‍വെയര്‍ ബെല്‍റ്റ് പോലെയായിരുന്നുവെന്നാണ്. കിടന്നിടത്തു നിന്ന് എഴുന്നേറ്റതു പോലുമില്ല. ആള്‍ക്കാര്‍ വന്നു പൊയ്‌ക്കൊണ്ടേയിരുന്നു.
നീലച്ചിത്ര അഭിനയത്തിലൂടെ ബഹുകോടികളുടെ ഉടമയായി മാറിയിരിക്കുന്ന താരമാണ് ലിലി ഫിലിപ്‌സ് എന്ന ലിലിയന്‍ ഡെയ്‌സി ഫിലിപ്‌സ്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പതിനെട്ടു ലക്ഷം ഫോളോവേഴ്‌സുള്ള ഈ ഇരുപത്തിനാലുകാരി ഓരോ സബ്‌സ്‌ക്രൈബറുടെ കൈയില്‍ നിന്നും പ്രതിമാസം ഈടാക്കുന്നത് 9.99 ഡോളര്‍ വീതമാണ്. സാമാന്യം തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും അതിലുമധികം പണമുണ്ടാക്കണമെന്ന ആഗ്രഹത്തിലാണ് ബിരുദ പഠനം പാതിയിലുപേക്ഷിച്ച് ലിലിയന്‍ ഒണ്‍ലി ഫാന്‍സ് എന്ന അഡല്‍റ്റ് സൈറ്റില്‍ അഭിനേത്രിയായി പ്രവേശിക്കുന്നത്. അന്നു മുതല്‍ ഇ്ന്നു വരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ ദിവസം ലിലി വാര്‍ത്തകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത് ഇവരുടെ മാതാപിതാക്കളുടെ അഭ്യര്‍ഥനയുടെ പേരിലാണ്. പണമുണ്ടാക്കാനാണെങ്കില്‍ ഇത്തരം പണികള്‍ക്കൊന്നും പോകരുതെന്നും വീടു വിറ്റിട്ടാണെങ്കില്‍ കൂടി ആ പണം മുഴുവന്‍ മകള്‍ക്കു തന്നേക്കാമെന്നുമാണ് അവരുടെ അപേക്ഷ.