വിഷമില്ലാത്ത വിളവുകള്‍ വികസിപ്പിക്കുന്ന സുഖ്‌വിന്ദറിന് ഫുഡ് സേഫ്റ്റി അവാര്‍ഡ്

സിഡ്‌നി: ഇന്ത്യക്കാരനായ ഡോ. സുഖ്‌വിന്ദര്‍ പാല്‍സിംഗാണ് ഭക്ഷ്യസുരക്ഷാ മേഖലയില്‍ ഇന്നു താരം. അടുത്തറിയുന്നവര്‍ക്കെല്ലാം എസ്പി എന്ന രണ്ടക്ഷരത്തില്‍ പരിചിതനായ ഡോ. സുഖ്‌വിന്ദര്‍ ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഈ വര്‍ഷത്തെ ഫുഡ് സേഫ്റ്റി അവാര്‍ഡിന് അര്‍ഹനായി. ഏറെ വിലമതിക്കപ്പെടുന്ന ഈ ദേശീയ അവാര്‍ഡിലൂടെ രാജ്യം ഡോ. സുഖ്‌വിന്ദറിന്റെ നേതൃഗുണത്തെയും ഗവേഷണ മികവിനെയും സുരക്ഷിത ഭക്ഷണം എന്ന ആശയത്തോടുള്ള പ്രതിബദ്ധതയെയും ആദരിക്കുന്നതായി അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെടുന്നു. നിലവില്‍ എന്‍എസ്ഡബ്ല്യു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൈമറി ഇന്‍ഡസ്ട്രീസ് അന്‍ഡ് റീജണല്‍ ഡവലപ്‌മെന്റ്ില്‍ സീനിയര്‍ സയന്റിസ്റ്റാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഫുഡ് സേഫ്റ്റി റിസര്‍ച്ച് പ്രോഗാം പ്രവര്‍ത്തിക്കുന്നത്. ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ചുള്ള ഗവേഷണമാണ് പ്രധാന പ്രവര്‍ത്തന മേഖല.
നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ഡോ. സുഖ്‌വിന്ദര്‍ തന്നെയാണ്. അവയില്‍ ഏറ്റവു ശ്രദ്ധേയമായവയാണ് സുരക്ഷിത മത്തന്‍ ഇനങ്ങളും സുരക്ഷിത നാരക ഇനങ്ങളും വികസിപ്പിക്കുന്നതിനുള്ളത്. കോള്‍ഡ് പ്ലാസ്മ മേഖലയിലാണ് ഇ്്‌ദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയമായ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നത്.