മസ്‌കറ്റ്: ഒമാനില്‍ നിക്ഷേപ താല്‍പര്യമുള്ളവര്‍ക്കായി ഗോള്‍ഡന്‍ വീസ സമ്പ്രദായം പ്രഖ്യാപിച്ച് ഒമാന്‍. ഒമാനില്‍ സ്ഥിരതാമസത്തിന് അനുവദിക്കുന്ന സ്‌പെഷല്‍ റെസിഡന്‍സി പദ്ധതിയാണിത്. അടുത്ത ഞായറാഴ്ച നിലവില്‍ വരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. കൂടുതല്‍ വിദേശ നിക്ഷേപകരെ ഒമാനിലേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാണിജ്യപരമായ രജിസ്‌ട്രേഷന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഡിജിറ്റല്‍ സേവനവും ഇതിനൊപ്പം പ്രവര്‍ത്തനം ആരംഭിക്കും. നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം നിക്ഷേപ സൗഹൃദാന്തരീക്ഷം ഒരുക്കുന്നതിനു കൂടി ഈ തീരുമാനം സഹായിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അതുവഴി രാജ്യത്തിന്റെ ആഗോള വളര്‍ച്ചയാണ് ഒമാന്റെ ലക്ഷ്യം. ഇതിനൊപ്പം സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി, ജര്‍മന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഒമാന്‍ എനര്‍ജി ഫൗണ്ടേഷന്‍, ബിനാ പ്രഫഷണല്‍ സര്‍വീസസ് എന്നിവയുമായി വ്യത്യസ്ത സഹകരണ കരാറുകളിലും രാജ്യം ഏര്‍പ്പെടുന്നതാണ്.
ഒമാനില്‍ മൂലധനനിക്ഷേപത്തിനു തയാറെങ്കില്‍ ഗോള്‍ഡന്‍ റെസിഡന്‍സി കാത്തിരിക്കുന്നു.
