സുവര്‍ണ ജൂബിലി നിറവില്‍ സിഡ്‌നി മലയാളികളുടെ ‘സിഡ്മല്‍ പൊന്നോണം’ ഗംഭീരം

സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്‍ നേതൃത്വം നല്‍കിയ ‘സിഡ്മല്‍ പൊന്നോണം’ അതിവിപുലമായ പരിപാടികളോടെ ബ്ലാക് ടൗണ്‍ കാംപ്‌ബെല്‍ സ്ട്രീറ്റിലെ ബൗമന്‍ ഹാളില്‍ ഞായറാഴ്ച നടത്തപ്പെട്ടു. രാവിലെ പതിനൊന്നിന് ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം വരെ നീണ്ടു. രാവിലെ പതിനൊന്നനായിരുന്നു ഗംഭീരമായ ഓണസദ്യ. വൈകുന്നേരം നാലോടെ വിവിധ കലാകായിക മത്സരങ്ങളോടെയാണ് ആഘോഷ പരിപാടികള്‍ അവസാനിച്ചത്. അറുനൂറിലധികം ആള്‍ക്കാരാണ് ഇന്നലെ നടന്ന ഓണാഘോഷത്തില്‍ പങ്കെടുത്തത്. അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലെ ആഘോഷത്തിന് ജൂബിലിയുടെ തിളക്കവുമുണ്ടായിരുന്നെന്ന് പ്രസിഡന്റ് സന്തോഷ് പുത്തന്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം അവനീഷ് പണിക്കര്‍ നന്ദി അറിയിച്ചു.