ട്രംപിന്റെ തീരുവ യുദ്ധത്തിനു പോസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ, കളി തുടങ്ങിയിട്ടേയുള്ളോ

ന്യൂഡല്‍ഹി: കാടന്‍ തീരുവയില്‍ ഇന്ത്യയെ പൂട്ടാനിറങ്ങിയ ട്രംപിന് പോസ്റ്റില്‍ തിരിച്ചടി നല്‍കി ഇന്ത്യ. അമേരിക്കയിലേക്കുള്ള മുഴുവന്‍ തപാല്‍ സേവനങ്ങളും ഓഗസ്റ്റ് 25 തിങ്കളാഴ്ച അവസാനിപ്പിക്കാന്‍ ഇന്ത്യ. യുഎസ് ക്‌സറ്റംസ് ചട്ടങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളുടെ പേരു പറഞ്ഞാണ് പോസ്റ്റല്‍ സര്‍വീസുകളില്‍ ഇത്തരത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 29നാണ് യുഎസ് കസ്റ്റംസ് ചട്ടങ്ങളില്‍ മാറ്റം വരുന്നത്. 800 ഡോളര്‍ വരെ വിലമതിക്കുന്ന സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ മിനിമിസ് ഇളവാണ് നിര്‍ത്താലാക്കുന്നത്. ഇതു സംബന്ധിച്ച് ഉത്തരവ് ജൂലൈ 30 ട്രംപ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
ഈ മാസം 29 മുതല്‍ അമേരിക്കയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാല്‍ ഉരുപ്പടികളും അവയുടെ മൂല്യം പരിഗണിക്കാതെ കസ്റ്റംസ് തീരുവയ്ക്കു വിധേയമായിരിക്കുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചിരുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നത്. കത്തുകള്‍, രേഖകള്‍, നൂറ് യുഎസ് ഡോളര്‍ വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ എന്നിവയ്ക്കു മാത്രം ഇതില്‍ നിന്ന് ഇളവുണ്ടാകും.