ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ ഷോര്‍ട്ട് വീഡിയോ അപ്പ് ആയ ടിക് ടോക് ഭാഗികമായി ഇന്ത്യയില്‍ വീണ്ടും ലഭിച്ചു തുടങ്ങി. നിലവില്‍ ടിക് ടോക്കിന്റെ വെബ് സൈറ്റാണ് ലഭിക്കുന്നത്. പൂര്‍ണ തോതില്‍ ടിക് ടോക്ക് ഇന്ത്യയില്‍ തിരിച്ചെത്തുന്നതിന്റെ സൂചനയാണിത് തരുന്നത്. അഞ്ചു വര്‍ഷം മുമ്പ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത്. എന്നാല്‍ അക്കാലത്ത് ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന സൈനിക സംഘര്‍ഷങ്ങളാണ് നിരോധനത്തിനു പിന്നിലെ യഥാര്‍ഥ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും ബന്ധങ്ങള്‍ സുഗമമായതിന്റെ വെളിച്ചത്തില്‍ ടിക് ടോക്ക് തിരികെയെത്തുകയാണെന്നു കരുതപ്പെടുന്നു.
എന്നാല്‍ ടിക് ടോക്കിന്റെ മൊബൈല്‍ ആപ്പ് ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ലഭ്യമായിട്ടില്ല. വൈകാതെ അവിടെയും ഇതു കിട്ടിത്തുടങ്ങുമെന്നാണ് ഇപ്പോഴത്തെ സൂചന. ഇന്തയിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സില്‍ നിന്ന് ഇതുവരെ വന്നിട്ടില്ല.
ടിക് ടോക്കില്ലാതെ ഇന്ത്യയ്ക്ക് അഞ്ചു വര്‍ഷം, തിരിച്ചു വരുന്നുണ്ട്, വളരെ സൂക്ഷിച്ച്
