ന്യൂഡല്‍ഹി: യമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് സനായിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വാര്‍ത്തകള്‍ അടുത്ത മൂന്നു ദിവസത്തേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ കെ എ പോളാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഈ മാസം 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് അറിയാന്‍ സാധിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ ആഗ്രഹപ്രകാരമാണ് കോടതിയില്‍ ഇങ്ങനെയൊരു ഹര്‍ജി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥിന്റെ ബഞ്ച് ഹര്‍ജി സ്വീകരിച്ചു.
മൂന്ന് ആവശ്യങ്ങളാണ് ഹര്‍ജിയില്‍ പോള്‍ ആവശ്യപ്പെടുന്നത്. നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നതു തടയണം, ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസര്‍ സുഭാഷ് ചന്ദ്രനും കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരും ഈ വിഷയത്തില്‍ നടത്തുന്ന ചര്‍ച്ചകള്‍ തല്ക്കാലം നിര്‍ത്തിവയ്ക്കണം. 25ന് കേസ് കേള്‍ക്കാമെന്നും അന്നു തന്നെ ഉത്തരവ് നല്‍കാമെന്നും കോടതി അറിയിച്ചു. താന്‍ വര്‍ഷങ്ങളായി യമനില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്ന് കോടതിയെ പോള്‍ അറിയിച്ചു. എന്നാല്‍ നിമിഷപ്രിയയുടെ പേരില്‍ പോള്‍ പണപ്പിരിവ് നടത്തുന്നത് നേരത്തെ വിദേശകാര്യ മന്ത്രാലയം തടഞ്ഞിരുന്നതാണ്.
നിമിഷപ്രിയ ഫണ്ട് ശേഖരണ വക്കീല്‍ ഇപ്പോഴിതാ വാര്‍ത്തകള്‍ വിലക്കാന്‍ കോടതിയില്‍
