കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയര്‍ കേരളത്തിലും ചുവടുറപ്പിക്കുന്നു. ഇതിന്റെ ആദ്യപടിയായി കോഴിക്കോടു നിന്ന് മുംബൈയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കും. ഒക്ടോബറിലേക്കാണ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനച്ചിരിക്കുന്നത്. നോണ്‍സ്‌റ്റോപ്പ് ഫ്‌ളൈറ്റായിരിക്കും വരികയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ത്യയ്ക്കകത്ത് ആകാശ സര്‍വീസ് നടത്തുന്ന ഇരുപത്തഞ്ചാമത് ഡെസ്റ്റിനേഷനായിരിക്കും കേരളത്തിലെ കോഴിക്കോട്. കൂടുതല്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചും കൂടുതല്‍ സര്‍വീസ് നടത്തിയും വൈമാനിക മേഖലയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ആകാശ. ഇന്ത്യക്ക് പുറത്ത് ആറ് ഡെസ്റ്റിനേഷനുകളിലേക്കാണ് ആകാശയുടെ സര്‍വീസുള്ളത്. ഇതില്‍ തായ്‌ലാന്‍ഡ് ഒഴികെ ബാക്കിയെല്ലാം ഗള്‍ഫ് മേഖലയിലെ ഡെസ്റ്റിനേഷനുകളാണ്.
വരുന്നൂ ആകാശ, കോഴിക്കോടു നിന്ന് മുംബൈയിലേക്ക് നോണ്‍സ്‌റ്റോപ്പ് ഡെയ്‌ലി ഫ്‌ളൈറ്റ്
