നെതര്‍ലാന്‍ഡിസിലെ കിരീടാവകാശിയായ രാജകുമാരി കാതറിന് അമാലിയയുടെ ഡീപ് ഫേക്ക് അശ്ലീല വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്യാനെങ്കിലും ഇതു തയ്യാറാക്കിയതാരെന്ന് എഫബിഐക്കു പോലും സാധിക്കുന്നില്ല. അത്ര സാങ്കേതിക മികവോടെയാണ് എഐയുടെ സഹായത്തോടെ ഇതു നിര്‍മിച്ചതെന്ന് അന്വേഷകര്‍ പറയുന്നു. ഇരുപത്തൊന്നു വയസുള്ള രാജകുമാരിയുടെ മുഖം വിവിധ പോണ്‍താരങ്ങളുടെ മുഖത്തിന്റെ സ്ഥാനത്ത് ചേര്‍ത്താണ് ഈ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഇത്തരം വീഡിയോയില്‍ രാജകുമാരി മാത്രമല്ലുള്ളത്. നെതര്‍ലാന്‍ഡ്സിലെ അറിയപ്പെടുന്ന എഴുപതോളം സ്ത്രീകളുടെ മുഖവും ഇത്തരത്തില്‍ അശ്ലീലനായികമാരുടെ മുഖത്തിന്റെ സ്ഥാനത്തു ചേര്‍ത്തിട്ടുണ്ട്. മിസ്റ്റര്‍ ഡീപ് ഫേക്ക് എന്ന സൈറ്റിലാണ് ആദ്യം ഈ വീഡിയോ പ്രത്യക്ഷപ്പെടുന്നത്. അന്വേഷണം വന്നതിനെ തുടര്‍ന്ന് ഈ സൈറ്റ് തന്നെ പൂട്ടിപ്പോയിട്ടുണ്ട്. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ നെതര്‍ലാന്‍ഡ്സുമായി ചേര്‍ന്ന് ഇതിന്റെ രചയിതാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
വെറുതെ രാജകുമാരിയുടെ മുഖം കാണിച്ചു പോകുക മാത്രമല്ല ഈ വീഡിയോ ചെയ്യുന്നത്. ഇതിലെ നായികാസ്ഥാനമുള്ള നടിയുടെ കഴുത്തിനു മുകളിലാണ് രാജകുമാരിയുടെ മുഖം ചേര്‍ത്തിരിക്കുന്നത്. ഫലത്തില്‍ വീഡിയോ കാണുന്നവര്‍ക്ക് രാജകുമാരി പ്രധാന റോളില്‍ അഭിനയിക്കുകയാണെന്നേ തോന്നൂ. ഇതാദ്യമല്ല രാജകുമാരി ഇത്തരം വെട്ടില്‍ ചാടുന്നത്. മൂന്നു വര്‍ഷം മുമ്പും ഇത്തരം വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നതാണ്. എന്നാല്‍ അതിനെക്കാള്‍ സാങ്കേതിക മികവോടെയാണ് ഇത്തവണത്തെവീഡിയോ തയാറാക്കിയിരിക്കുന്നത്. വില്യം അലക്സാണ്ടര്‍ രാജാവിന്റെയും മാക്സിമ രാജ്ഞിയുടെയും മൂത്ത പുത്രിയാണ് കാതറിന അമാലിയ.
ഭാവി രാജ്ഞിയാണെന്നു പറഞ്ഞിട്ടെന്ത്, ‘നീലച്ചിത്ര നായിക’യായി ലോകത്താകെ കറങ്ങുന്നു
