വാഷിങ്ടണ്‍: സൗമ്യത മുഖമുദ്രയാക്കിയതിലൂടെ ലോകത്തിലെ ഏറ്റവും സൗമ്യനായ ന്യായാധിപനെന്നു വിളിപ്പേരു സമ്പാദിച്ച അമേരിക്കന്‍ ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. അദ്ദേഹത്തിന് 88 വയസായിരുന്നു. അര്‍ബുദ ബാധയെതുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അമേരിക്കയിലെ റോഡ് ഐലന്‍ഡ് സ്‌റ്റേറ്റിലെ പ്രൊവിഡന്‍സ് മുനിസിപ്പല്‍ കോടതിയിലെ ജഡ്ജിയായിരുന്നു.
കോട്ട് ഇന്‍ പ്രോവിഡന്‍സ് എന്ന പേരില്‍ നടത്തിയ ടിവി പരിപാടിയിലൂടെയാണ് കാപ്രിയോ പ്രശസ്തനായി തീര്‍ന്നത്. 1985ല്‍ പ്രോവിഡന്‍സ് മുനിസിപ്പല്‍ കോടതിയില് മുഖ്യ ജഡ്ജിയായാണ് ന്യായാധിപന്‍ എന്ന നിലയിലുള്ള ജീവിതത്തിന്റെ തുടക്കം. നാല്‍പതു വര്‍ഷം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ ടിവി ഷോ എമ്മി അവാര്‍ഡിനു പോലും നാമനിര്‍ദേശം ചെയ്യപ്പെട്ടതാണ്. അത്രമാത്രമായിരുന്നു അതിനു കിട്ടിയ ജനസ്വീകാര്യത. എന്തിനധികം, അദ്ദേഹത്തിന്റെ അനുദിന ജീവിതചര്യ കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്ക് ടിക് ടോക്കില്‍ അമ്പതു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് കിട്ടിയത്.
ലോകത്തേറ്റവും സൗമ്യനായ ജഡ്ജിയെന്നു പേര്, ടിക് ടോക്കിലും സൂപ്പര്‍ താരം, അന്തരിച്ചു
