ഓസ്‌ട്രേഡിന്റെ തെക്കു കിഴക്കനേഷ്യന്‍ ചുമതലക്കാരനായി മുകുന്ദ് നാരാണമൂര്‍ത്തി ചുമതലയേറ്റു

സിഡ്‌നി: ഓസ്‌ട്രേഡിന്റെ മിനിസ്റ്റര്‍ (കൊമേഴ്‌സ്യല്‍), ദക്ഷിണേഷ്യന്‍ ജനറല്‍ മാനേജര്‍ എന്നീ പദവികളിലേക്ക് മുകുന്ദ് നാരായണ മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേഡിന്റെ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കും. ന്യൂഡല്‍ഹിയായിരിക്കും മൂര്‍ത്തിയുടെ ആസ്ഥാനം.
ഓസ്‌ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് കമ്മീഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഓസ്‌ട്രേഡ്. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസം, ടൂറിസം, ധനനിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ ഏജന്‍സിയാണ്. ഇരുപതു വര്‍ഷത്തിലധികമായി ഓസ്‌ട്രേഡില്‍ പ്രവര്‍ത്തിക്കുകയാണ് നാരായണ മൂര്‍ത്തി. അതിനു മുമ്പ് ഏഷ്യാലിങ്കിന്റെ സിഇഓ ആയും സേവനമനുഷ്ഠിച്ചിരുന്നു.