പ്രവാസി മലയാളിയുടെ നാട്ടിലുള്ള ഭാര്യയെ സുഹൃത്ത് തീകൊളുത്തി, യുവതി മരിച്ചു

കണ്ണൂര്‍: പ്രവാസി മലയാളിയുടെ ഭാര്യയും ബുധനാഴ്ച സുഹൃത്തായ യുവാവ് തീകൊളുത്തിയതുമായ യുവതി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നു രാവിലെ മരിച്ചു. ഇതിനൊപ്പം പൊള്ളലേറ്റ യുവാവ് ചികിത്സയില്‍ തുടരുന്നു. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ കാരപ്രത്ത് വീട്ടില്‍ അജീഷിന്റെ ഭാര്യ പ്രവീണയാണ് ഒരു ദിവസത്തെ യാതനയ്ക്കു ശേഷം മരണത്തിനു കീഴടങ്ങിയത്. ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സുഹൃത്ത് പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശിയായ ജിജേഷാണ് ്്അടുക്കളയ്ക്കടുത്ത മുറിയില്‍ വച്ച് ഇവര്‍ക്കു മേലും സ്വന്ത്ം ശരീരത്തിലും പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.
അജീഷിന്റെ അച്ഛന്‍ അച്യുതനും അമ്മ സുശീലയും പ്രവീണയും മകളും താമസിക്കുന്ന വീട്ടിലേക്ക് ഉചയ്ക്ക് രണ്ടോടെ ജിജേഷ് എത്തുകയായിരുന്നു. പ്രവീണയുടെ ഭര്‍ത്താവ് അജീഷ് വിദേശത്താണ്. അച്യുതനോട് കുടിക്കാന്‍ വെള്ളം വേണമെന്നു പറഞ്ഞ ശേഷം വീടിനുള്ളിലേക്കു കയറിപ്പോയ ജിജേഷ് വര്‍ക്ക് ഏരിയയിലായിരുന്ന പ്രവീണയുടെ മേല്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ തീ കൊളുത്തുകയും ചെയ്തു. നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടിയപ്പോഴേക്ക് ഇരുവര്‍ക്കും പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവില മരണം സംഭവിച്ചു.