സിഡ്‌നി മലയാളി അസോസിയേഷന്‍ ഒരുക്കുന്ന സിഡ്മല്‍ പൊന്നോണം ഞായറാഴ്ച

സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്റെ സിഡ്മല്‍ പൊന്നോണം അതിവിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 24 ഞായറാഴ്ച ആഘോഷിക്കും. ബ്ലാക്ക്ടൗണ്‍ കാംപ്‌ബെല്‍ സ്ട്രീറ്റിലെ ബൗമന്‍ ഹാളാണ് ഇക്കൊല്ലത്തെ ഓണാഘോഷത്തിനു വേദിയാകുന്നത്. രാവിലെ 11ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം നാലിനു തീരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു. സിഡ്‌നിയിലെ മലയാളി സമൂഹം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഓണാഘോഷത്തിന് ഇത്തവണ പതിവിലും വിപുലമായ പരിപാടികളും ഗംഭീരമായ ഓണസദ്യയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമാകുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇന്നു രാത്രി ക്ലോസ് ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.