വാഷിംഗ്ടണ്‍: റഷ്യയെ പൂട്ടാനാണ് ഇന്ത്യയ്ക്കു മേല്‍ കടുത്ത ഇറക്കുമതിച്ചുങ്കം ഏര്പ്പെടുത്തയതെന്നു വാദിച്ച് അമേരിക്ക. പരോക്ഷമായൊരു സമ്മര്‍ദമായിരുന്നു ഇതിന്റെ ലക്ഷ്യം. റഷ്യയുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളെ ഉന്നം വച്ചാല്‍ മാത്രമായിരുന്നു യുക്രേയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ റഷ്യയെ കുടുക്കാനാവൂ എന്നറിയാമായിരുന്നെന്ന് വൈറ്റ്ഹൗസ് വക്താവ് കരോലിന് ലെവിറ്റ് വെളിപ്പെടുത്തി.
യുഎസ് പ്രസിഡന്റിന് ഇനിയും കാത്തിരിക്കാനാവില്ല. അതിനാല്‍ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാന്‍ പല വഴികള്‍ തേടേണ്ടതായി വരും. യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു തൊട്ടുപിന്നാലെയാണ് ലെവിറ്റിന്റെ പ്രസ്താവന വരുന്നത്. പുടിന്-ട്രംപ്-സെലന്‍സ്കി എന്നിവര്‍ ഒരുമിച്ചിരിക്കുന്ന ഒരു ത്രികക്ഷി ചര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്നു മാത്രമാണ് സെലന്‍സ്കിയുമായി ട്രംപ് നടത്തിയ ചര്‍ച്ചയ്ക്കു ശേഷമുള്ള സൂചന.
റഷ്യയെ പൂട്ടാന്‍ ഇന്ത്യയ്ക്കിട്ട് ഒരു അടി, അതായിരുന്നു ഡോണാള്‍ഡ് ട്രംപ് ചെയ്തതെന്ന്
