തൃശൂര്‍: ദേശീയ പാതകളിലും മറ്റു പ്രധാന പാതകളിലും പാലങ്ങളിലുമൊക്കെയുള്ള ടോള്‍ പിരിവിന്റെ കാതലായ പല പ്രശ്നങ്ങളുടെ നേര്‍ക്കും വിരല്‍ ചൂണ്ടുന്നതായി പാലിയേക്കര ടോള്‍ പ്ലാസയ്ക്കെതിരായ ഹൈക്കോടതി വിധിയും അതു ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയും. കഴിഞ്ഞ പതിലാലു വര്‍ഷത്തിലധികമായി പാലിയേക്കരയില്‍ ടോള്‍ പിരിച്ചു വരികയാണ്. ഇതുവരെ 1600 കോടി രൂപയിലധികം ടോള്‍ പിരിച്ചുകഴിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മണ്ണുത്തി ഇടപ്പള്ളി റോഡിന്റെ നിര്‍മാണത്തിനായി അന്നു ചെലവഴിച്ചത് 721 കോടി രൂപ മാത്രമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കരാര്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയാണ് ഇന്നും നിര്‍മാണം തുടരുന്നതെങ്കിലും കരാറുകാര്‍ക്ക് കറവ വറ്റാത്ത ആദായമാര്‍ഗമായി ടോള്‍ മാറിയിരിക്കുകയാണ്. കരാര്‍ ലംഘനത്തിന്റെ പേരില്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ദേശീയ പാത അതോറിറ്റി നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനു പുറമെ 2243 കോടി രൂപയുടെ പിഴയൊടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെതിരേ കോടതിയില്‍ വ്യവഹാരം നടത്തുമ്പോഴും ടോള്‍ പിരിവ് മുടങ്ങുന്നില്ല.
ഇങ്ങനെയുള്ള സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് ടോള്‍ പിരിവ് തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത്. അശാസ്ത്രീയമായ സര്‍വീസ് റോഡ് നിര്‍മാണം മൂലം യാത്രക്കാര്ക്കുള്ളബുദ്ധമുട്ട് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരേയാണ് ദേശീയപാത അതോറിറ്റിയും കരാറുകാരും സുപ്രീം കോടതിയില്‍ കണക്കിനു വാങ്ങിയിരിക്കുന്നത്.
4.

