വാട്സാപ്പ് ഫോണ്‍വിളികള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇതോടെ വാട്സാപ്പിന്റെ ഉപയോഗക്ഷമത വര്‍ധിക്കുമെന്നു വിലയിരുത്തുന്നു. ഗ്രൂപ്പുകളിലും വ്യക്തികള്‍ക്കിടയിലും ഈ ഫീച്ചര്‍ ഉപയോഗിക്കാനാവും. ഷെഡ്യുള്‍ ചെയ്തിരിക്കുന്ന കോളിലേക്ക് ആരെ വേണമെങ്കിലും ആഡ് ചെയ്യാനാവും, വീഡിയോ കോളായോ വോയ്സ് കോളായോ പങ്കെടുക്കുകയും ചെയ്യാം. ഗ്രൂപ്പ് കോളില്‍ ഉള്‍പ്പെടുത്തിയ ആള്‍ക്കാര്‍ക്കെല്ലാം കോള്‍ തുടങ്ങുന്നതിനു മുമ്പ് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്. ഇടയ്ക്ക് ആര്‍ക്കെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ഹാന്‍ഡ് റെയ്സ് പോലെയുള്ള ഫീച്ചറും ലഭ്യമാണ്. ഷെഡ്യൂള്‍ ചെയ്തു വച്ചിരിക്കുന്ന കോളുകള്‍ കൂടി കോള്‍സ് ടാബില്‍ കാണുന്നതിനാവും.
കോള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന്
ആദ്യം വാട്സാപ്പിലെ കോള്‍ ടാബ് തുറക്കുക. അവിടെ + ബട്ടന് ക്ലിക്ക് ചെയ്യുക. ഷെഡ്യൂള്‍ കോള്‍ എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. ഏതു വിഷയത്തിലാണ് ഗ്രൂപ്പ് കോള്‍ ആവശ്യമായി വരുന്നതെന്നു രേഖപ്പെടുത്തുക. ഇത് ഓപ്ഷനലാണ്. വേണമെന്നു നിര്‍ബന്ധമില്ല. കോള്‍ ആരംഭിക്കുന്ന സമയവും അവസാനിക്കുന്ന സമയവും രേഖപ്പെടുത്തുക. അവസാനിക്കുന്ന സമയം രേഖപ്പെടുത്താതെയുമിരിക്കാം. ഇതിനു ശേഷം ഏതു ടൈപ്പ് കോള്‍ ആണെന്നു രേഖപ്പെടുത്തുക. ഇതിന് വീഡിയോ, വോയ്സ് എന്നു രണ്ട് ഓപ്ഷനുകളുണ്ട്. പിന്നീട് നെക്സ്റ്റ് ബട്ടന് അമര്‍ത്തുമ്പോള്‍ ആരെയൊക്കെ കോളില്‍ ഉള്‍പ്പെടുത്തണമെന്നു രേഖപ്പെടുത്താം. വീണ്ടും നെക്സ്റ്റ് ബട്ടന് അമര്‍ത്തുന്നതോടെ എല്ലാവര്ക്കും നോട്ടിഫിക്കേഷന്‍ പോയിരിക്കും. ജോയിന്‍ കോള്‍ ബട്ടന് അമര്‍ത്തി ക്ഷണിക്കപ്പെട്ട ആര്‍ക്കും കോളില്‍ പങ്കു ചേരാം.
വാട്സാപ്പില്‍ പുതിയ ഫീച്ചര്‍. സൂമിനും ടീംസിനും ഗൂഗിളിനും ഉള്ളൊന്നു കിടുങ്ങും
