ബാഗ്ദാദ്: ആയിരക്കണക്കിന് നിരപരാധികളെയും ശത്ര സൈനികരെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കുഴിച്ചു മൂടിയെന്നനു കരുതപ്പെടുന്ന ഖഫ്‌സ പ്രദേശത്ത് ഇറാഖിന്റെ നേതൃത്വത്തില്‍ മണ്ണ് തുരന്നു പരിശോധന പുരോഗമിക്കുന്നു. ഓഗസ്റ്റ് ഒമ്പതിന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. പത്തു വര്‍ഷം മുമ്പു നടന്ന കൂട്ടക്കൊലയുടെ അവശിഷ്ടങ്ങളാണ് ഇറാഖ് തേടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഒരൊറ്റ പ്രദേശത്തു മാത്രം കുഴിച്ചു മൂടിയിരിക്കുന്നത് ഖഫ്‌സയിലായിരിക്കാന്‍ ഇടയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൊന്നു തള്ളിയവരെയെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇവിടെ മണ്ണുവെട്ടി കുഴിയുണ്ടാക്കി മൂടുകയായിരുന്നത്രേ.
ഇവിടെ മറവു ചെയ്യപ്പെട്ടവരില്‍ മുക്കാല്‍ പങ്കും ഇറാഖിന്റെ സൈനികരാണെന്നാണ് അനുമാനിക്കപ്പെടുന്നത്. അതു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുന്നത് മതന്യൂനപക്ഷമായ യസീദികളാണ്. ഇവിടെ നിന്നു മനുഷ്യാവശിഷ്ടങ്ങള്‍ കിട്ടിയാല്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിനാണ് ഇറാഖിന്റെ പദ്ധതി. ഇരകളെന്നു സംശയിക്കപ്പെടുന്നവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചാല്‍ ഇവിടെ നിന്നു ലഭിക്കുന്ന ശരീരാവശിഷ്ടങ്ങളുമായി ഒത്തു നോക്കുന്നതിനു സാധിക്കും. ഇങ്ങനെ ഡിഎന്‍എ മാപ്പിങ്ങിലൂടെ മാത്രമാണ് കൊല്ലപ്പെട്ടവരെ സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ അധികൃതര്‍ക്കു സാധിക്കുക. 2014 മുതല്‍ 2017 വരെയാണ് ഐഎസിന്റെ ആധിപത്യപത്യം ഇവിടെയുണ്ടായിരുന്നത്. അന്ന് എത്രപേരെ കൊന്നൊടുക്കിയെന്നതിന് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല. അതിലേക്കാണ് ഇറാഖിന്റെ ഇപ്പോഴത്തെ അന്വേഷണം വെളിച്ചം വീശേണ്ടത്. 2017ലാണ് ഇറാഖി സൈന്യം ഐഎസിനെ തോല്‍പിച്ച് ഈ പ്രദേശം വീണ്ടെടുക്കുന്നത്.
കൂട്ടക്കുരുതി, ആയിരങ്ങള്‍ക്ക് ഒരേ ശവക്കുഴി, അസ്ഥിയെങ്കിലും ഇനി ബാക്കിയുണ്ടാകുമോ
